More
    HomeNewsഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല - കെകെഎസ് ജനറൽ സെക്രട്ടറി

    ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി

    Published on

    spot_img

    ജാതി, മത, രാഷ്ട്രീയങ്ങൾക്ക് അധീതരാണ് മലയാളികളെന്നും, ഓണാഘോഷം അതിനൊരു ഉദാഹരണമാണെന്നും കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു തോമസ് പറഞ്ഞു. മാവേലി നാടു വാണിരുന്ന കാലം, മനുഷ്യരെല്ലാരുമൊന്നു പോലെയെന്ന വലിയ തത്വം മലയാളികൾ ഉൾക്കൊള്ളുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ മറ്റൊരു സമൂഹത്തിനും നൽകാൻ കഴിയാത്ത വലിയ സന്ദേശമാണിതെന്നും ലോകത്തിന് തന്നെ മാതൃകയാണെന്നും മാത്യു തോമസ് ചൂണ്ടിക്കാട്ടി.

    “മറുനാട്ടിലെ ഓണാഘോഷം ഏതൊരു പ്രവാസിക്കും കടന്നു വരാൻ കഴിയുന്ന മലയാളി സമാജങ്ങളിൽ ആയിരിക്കണം”

    എന്നാൽ ഇന്ന് ജാതിയും മതവും രാഷ്ട്രീയവുമൊക്കെ കടന്നുവരുന്നത് മലയാളി സമൂഹത്തെ അപകടാവസ്ഥയിലേക്ക് നയിക്കുമോ എന്ന ആശങ്കയും മാത്യു തോമസ് പങ്ക് വച്ചു. ഒരു ഭാഷാന്യൂനപക്ഷം എന്ന നിലയിൽ മറുനാട്ടിൽ ഓണം ആഘോഷിക്കുമ്പോൾ ഏതൊരു പ്രവാസിക്കും കടന്നു വരാൻ കഴിയുന്ന മലയാളി സമാജങ്ങളിൽ തന്നെ ആഘോഷിക്കാൻ കഴിയണമെന്നും കെ കെ എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

    ഉല്ലാസ് നഗർ ഉല്ലാസ് ആർട്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുൻ ലോക കേരള സഭ മെമ്പറും സാമൂഹ്യപ്രവർത്തകനുമായ മാത്യു തോമസ്

    ലോക കേരള സഭ മെമ്പറും സാമൂഹ്യ പ്രവർത്തകനും അംബർനാഥ്‌ കേരള സമാജം സെക്രട്ടറിയുമായ ടി.വി.രതീഷ് വിശിഷ്ടാതിഥിയായിരുന്നു. അസോസിയേഷൻ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് സുരേഷ് കുമാർ കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹൻ സി നായർ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ആർ ബി കുറുപ്പ് നന്ദിയും പറഞ്ഞു.

    ട്രഷർ ബാബു മേനോൻ, പ്രോഗ്രാം കൺവീനർ രാഹുൽ നായർ, അഡ്വൈസറി ബോർഡ് ചെയർമാൻ വി കെ ദയാനന്ദൻ , ഇന്റെർണൽ ഓഡിറ്റർ രവിന്ദ്രൻ ജി , ലേഡീസ് വിങ്ങ് ചെയർപേഴ്സൺ ജയശ്രീ നായർ എന്നിവർ സംസാരിച്ചു.

    എസ് എസ് സി, എച്ച് എസ് സി (2022-2024) പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

    ഓണാഘോഷപരിപാടിയിൽ ഉല്ലാസ് നഗറിലെ വിവിധ സംഘടനകളുടെ പ്രതിനിധികളെ ആദരിക്കുകയും ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് ഉല്ലാസ്നഗറിലെ നൂറിൽപരം കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച ചെണ്ട മേളം, ലളിതഗാനം, സിനിമഗാനം, നാടക ഗാനം, നാടൻപാട്ട്, വിവിധ തരം ഡാൻസുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും കൈകൊട്ടിക്കളി, സിനിമറ്റിക് ഡാൻസ്, വള്ളംകളി തുടങ്ങി വിവിധതരം കലാപരിപാടികളും അരങ്ങേറി.

    ഓണാഘോഷപരിപാടിയിൽ മഞ്ജുഷ മോഹൻ, ദിവ്യ പ്രകാശ് എന്നിവർ അവതാരകർ ആയിരുന്നു.

    Latest articles

    ജയരാജ് വാരിയരും സംഘവുമെത്തി; കേരളപ്പിറവി ആഘോഷത്തിനായി മുംബൈ നഗരമൊരുങ്ങി

    മുംബൈയിൽ ഗോരേഗാവ് കേരള കലാ സമിതി സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത ചലച്ചിത്ര നടനും അനുകരണ ഹാസ്യകലാകാരനുമായ...

    കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന

    മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന...

    ഉൾവെയിലേക്ക് കൂടുതൽ ട്രെയിൻ വേണം; റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി

    നവി മുംബൈയിലെ ഉൾവെ മുതൽ ഉറൺ വരെയുള്ള മേഖലകളിലേക്കുള്ള ലോക്കൽ ട്രെയിൻ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട്...

    കേരള സമാജം സാൻപാഡ പത്തൊമ്പതാമത് വാർഷികാഘോഷം നടന്നു

    നവി മുംബൈ, സാൻപാഡ കേരള സമാജത്തിന്റെ പത്തൊമ്പതാമത് വാർഷികാഘോഷം ജുഹി നഗറിലെ ബഡ്സ് സെൻററിൽ നടന്നു. ആഘോഷ പരിപാടികൾ...
    spot_img

    More like this