More
    HomeNewsശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ

    ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ

    Published on

    spot_img

    ഷാർജ : ഡോക്റ്റർ പ്രകാശ് ദിവാകരനും ഡോക്റ്റർ സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച “Harmony Unveiled: Sree Narayana Guru’s Blueprint for Word Peace and Progress എന്ന പുസ്തകത്തിൻ്റെ പ്രകാശനം 2024 നവംബർ 07 വ്യാഴാഴ്ച രാവിലെ 11.30 മണിക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ ഏരീസ് ഗ്രുപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ സർ സോഹൻ റോയ് നിർവ്വഹിക്കും. ഇറാം ഹോൾഡിംഗ്സ് ചെയർമാൻ ഡോക്റ്റർ സിദ്ധിക്ക് അഹമ്മദ് മുഖ്യാതിഥിയായിരിക്കും.

    ലോകത്ത് നടമാടി കൊണ്ടിരിക്കുന്ന മനുഷ്യത്വപരമല്ലാത്ത പ്രവർത്തികളിൽ നിന്ന് ലോക ജനതയെ നന്മയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ മാനവ രാശിയുടെ ഉന്നമനത്തിനായി ആയുസ്സും വപുസ്സും ബലിയർപ്പിച്ച ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശനത്തെ ലോകജനഹൃദയങ്ങളിൽ എത്തിയ്ക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നതെന്ന് രചയിതാക്കൾ അഭിപ്രായപ്പെട്ടു.

    വരും നാളുകളിൽ ഗുരുവിനെ അറിയുവാനും ഗുരുവിൻ്റെ സന്ദേശങ്ങളും ദർശനവും ലോക ശാന്തിയ്ക്ക് എത്ര മാത്രം അനുപേക്ഷിണിയമാണെന്ന് വ്യക്തമാക്കാനുമാണ് ഈ പുസ്തകം രചിക്കപ്പെട്ടത്, അത് വഴി ഗുരുവിനെ അറിയാനും കലുഷിതമായ ലോകത്ത് സമാധാനത്തിനുള്ള ഫലപ്രദമായ പരിഹാരങ്ങൾ തേടുന്നതിനുള്ള ദർശനവും സന്ദേശങ്ങളുമാണ് പുസ്തകം പ്രതിപാദിക്കുന്നത്.

    ഗുരുവിന്റെ ജീവിതരേഖയിൽ അടയാളപ്പെട്ട് കിടക്കുന്ന സാഹോദര്യം, അരുൾ, അൻപ്, അനുകമ്പ, ജ്ഞാനം, പുരോഗതി, വിദ്യാഭ്യാസം,വ്യവസായം തുടങ്ങിയ മൂല്യങ്ങളുടെ പ്രതിധ്വനി കൂടിയാണ് പുസ്തകം.

    “ഒരു പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു” എന്ന പ്രമേയം ഉയർത്തി കൊണ്ടാണ് ഷാർജ അന്തരാഷ്ട്ര പുസ്തക മേള (എസ്.ഐ. ബി.എഫ് 2024) ഷാർജ എക്സ്പോ സെൻ്ററിൽ സംഘടിപ്പിക്കുന്നത്. ഷാർജ പുസ്തകമേളയുടെ മുഖ്യ ആകർഷണം ലോകമെമ്പാടുമുള്ള ആയിരകണക്കിന് എഴുത്തുകാരെയും കലാകാരന്മാരെയും ഒന്നിപ്പിക്കുക എന്നതാണ്. 122 രാജ്യങ്ങളിൽ നിന്നുള്ള 2522 പ്രസാധകരും പ്രദർശകരും 400ലേറെ എഴുത്തുകാരും അവരുടെ ഏറ്റവും പുതിയ കൃതികളുമായി എത്തുമെന്നുള്ളതാണ് പുസ്തക മേളയെ ലോക ശ്രദ്ധാകേന്ദ്രമാക്കുന്നത്. ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ

    Latest articles

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാർത്ഥി ബൂത്തിൽ കുഴഞ്ഞു വീണു മരിച്ചു 

    മഹാരാഷ്ട്രയിൽ ബീഡിലെ പോളിംഗ് ബൂത്തിലാണ് സംഭവം.  സ്വതന്ത്ര സ്ഥാനാർത്ഥി ബാലാസാഹേബ് ഷിൻഡെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ബീഡ്...

    മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലം പുറത്ത്

    കഴിഞ്ഞ കുറേ നാളുകളായി മഹാരാഷ്ട്രയിലെ രാഷ്ട്രീയ അന്തരീക്ഷം ഇളക്കിമറിച്ച നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് നടപടികൾ അവസാനിക്കുമ്പോൾ ഏത് മുന്നണി...

    സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

    മഹാരാഷ്ട്രയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സി ഐ ടി യു വൈസ് പ്രസിഡന്റുമായ പി ആർ കൃഷ്ണനാണ് 1950...

    മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ആദ്യമെത്തിയവരിൽ ബോളിവുഡ് താരങ്ങളും 

    288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചതോടെ ബോളിവുഡ് താരങ്ങൾ തങ്ങളുടെ ആദ്യകാല സാന്നിധ്യം അടയാളപ്പെടുത്തുകയാണ്. രാവിലെ 7...
    spot_img

    More like this