More
    HomeNewsഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി- മുംബൈയില്‍ റോഡ് ഷോ നയിച്ച് വ്യവസായമന്ത്രി പി രാജീവ്

    ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി- മുംബൈയില്‍ റോഡ് ഷോ നയിച്ച് വ്യവസായമന്ത്രി പി രാജീവ്

    Published on

    spot_img

    തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ആമുഖമായി വ്യവസായമന്ത്രി പി രാജീവ് വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കുമായി വ്യവസായ വകുപ്പ് നടത്തിയ റോഡ് ഷോയിലും മന്ത്രി സംബന്ധിച്ചു.സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനായി കൈക്കൊണ്ട നിയമഭേദഗതികളെയും നയരൂപീകരണത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.

    അയര്‍ലന്‍റ് കോണ്‍സല്‍ ജനറല്‍ അനിത കെല്ലി, വിയറ്റ്നാം കോണ്‍സല്‍ ജനറല്‍ ലീ ക്വാങ് ബിന്‍, തായ്പേയ് ഇക്കണോമിക് കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ജനറല്‍ ചാങ് ചാങ് യു, ഡെ. കോണ്‍സല്‍ ഷുയി യുങ് ചാന്‍, എന്നിവരുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്.

    കേരളത്തില്‍ വ്യവസായത്തിനുള്ള ലൈസന്‍സ് ഒരു മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനമായ കെ-സ്വിഫ്റ്റ് വഴി ലഭ്യമാകുമെന്ന് റോഡ് ഷോയില്‍ പി രാജീവ് പറഞ്ഞു. വ്യവസായങ്ങള്‍ തുടങ്ങുന്ന കാര്യത്തില്‍ കേരളത്തെക്കുറിച്ചുള്ള ചിത്രീകരണം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. സമരങ്ങള്‍ ഏറ്റവുമധികം ഉണ്ടാകുന്നത് കേരളത്തിലാണെന്ന പൊതുധാരണ പരത്തുന്നു. നാല് ദശകത്തിനിടെ കേരളത്തില്‍ ഒരു ഫാക്ടറി പോലും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

    രാജ്യത്തിന്‍റെ തന്‍റെ തിലകക്കുറിയായ കൊച്ചിന്‍ ഷിപ് യാര്‍ഡ്, ബിപിസിഎല്‍ പോലുള്ള കമ്പനികള്‍ കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒരു ദിനം പോലും തൊഴില്‍ സമരത്തിന്‍റെ പേരില്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

    വ്യവസായം തുടങ്ങാനുള്ള വിവിധ അനുമതികള്‍ക്കായി ഓണ്‍ലൈനില്‍ ലഭിക്കുന്ന രേഖ ഹാജരാക്കാവുന്നതാണ്. ഇത്തരം പരിഷ്കരണങ്ങള്‍ കൊണ്ടാണ് വ്യവസായ സൗഹൃദ നടപടികളില്‍ കേരളത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഉപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ലോകോത്തര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. മികച്ച തൊഴില്‍നൈപുണ്യമാണ് കേരളത്തിന്‍റെ മുതല്‍ക്കൂട്ട്. ഈ സാഹചര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിന് നിക്ഷേപക സമൂഹത്തിന്‍റെയെും വ്യവസായ പ്രമുഖരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

    വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് കേരളത്തിന്‍റെ പുതിയ വ്യവസായനയത്തെക്കുറിച്ച് അവതരണം നടത്തി. കെഎസ്ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍, എംഡി എസ് ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍ കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, ഫിക്കി സീനിയര്‍ വൈസ് ചെയര്‍ പൂജ ആരംഭന്‍, ജ്യോതി ലാബ്സ് സ്ഥാപകന്‍ എം പി രാമചന്ദ്രന്‍, അബ്റാവോ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജു ആന്‍റണി, ഫിക്കി മഹാരാഷ്ട്ര സ്റ്റേറ്റ് കൗണ്‍സില്‍ ഡയറക്ടര്‍ ദീപക് മുഖി തുടങ്ങിയവര്‍ സംബന്ധിച്ചു.

    മുംബൈയിലെ മലയാളി വ്യവസായികളായ കെ കെ നമ്പ്യാർ, തോമസ് ഓലിക്കൽ, എം കെ നവാസ്, അഡ്വ. കെ പി ശ്രീജിത്ത്, ടി എൻ ഹരിഹരൻ, ഗോകുൽദാസ് മാധവൻ, എം സി സണ്ണി, പി എം എബ്രഹാം, ഡോ സുരേഷ്‌കുമാർ മധുസൂദനൻ ഹരികുമാർ മേനോൻ, അഡ്വ മെൽവിൻ, അജയ് തമ്പി, അജയ് ജോസഫ്, സതീഷ് കുമാർ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

    തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളം മൊത്തത്തില്‍ സ്മാര്‍ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും വ്യവസായ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

    സ്മാർട്ട് സിറ്റിയുടെ സ്ഥലം ഏറെ പ്രാധാന്യമുള്ളതാണെന്നും സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്നും മന്ത്രിപി.രാജീവ് പറഞ്ഞു

    ഇൻഫോപാർക്കിനോടു ചേർന്നുള്ള ഈ സ്ഥലം ഫലപ്രദമായി വിനിയോഗിക്കപ്പെടണമെന്നും
    മന്ത്രി പറഞ്ഞു

    കൊച്ചി സ്മാർട്ട്സിറ്റി പദ്ധതിയിൽനിന്ന് ടീകോമിനെ ഒഴിവാക്കുന്നതിനുള്ള തുടർനടപടികൾ കമ്പനിയുമായുള്ള കരാർ പരിശോധിച്ച് അതിനനുസരിച്ച് നടപ്പാക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്.

    കേരളം മൊത്തത്തില്‍ സ്മാര്‍ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും വ്യവസായ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു

    ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് മുന്നോടിയായി മുംബൈയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്ത് മുംബൈയിലെ വ്യവസായികളുമായി സംവദിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി

    Latest articles

    മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.

    മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ...

    കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും

    മുംബൈയിലെ കലാ-സാംസ്കാരിക സംഘടനയായ കേളിയുടെ 32-ാം വാർഷികാഘോഷ പരമ്പരയിലെ വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. കൂടിയാട്ടത്തിലെ ഫോക്‌ലോർ ധർമങ്ങളെ പ്രമേയമാക്കിയാണ്...

    ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും

    ഡോ. പ്രകാശ് ദിവാകരനും ഡോ.സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച “Harmony Unveiled: Sree Narayana Guru’s Blueprint...

    കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ

    മലയാളഭാഷാ പ്രചാരണസംഘം മലയാളോത്സവത്തിന്റെ കേന്ദ്ര കലോത്സവം ഞായറാഴ്ച രാവിലെ ഒൻപതുമുതൽ ഡോംബിവിലി കമ്പൽപാടയിലെ മോഡൽ കോളേജിൽ നടക്കും. മേഖലാതലത്തിൽ...
    spot_img

    More like this

    മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.

    മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ...

    കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും

    മുംബൈയിലെ കലാ-സാംസ്കാരിക സംഘടനയായ കേളിയുടെ 32-ാം വാർഷികാഘോഷ പരമ്പരയിലെ വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. കൂടിയാട്ടത്തിലെ ഫോക്‌ലോർ ധർമങ്ങളെ പ്രമേയമാക്കിയാണ്...

    ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും

    ഡോ. പ്രകാശ് ദിവാകരനും ഡോ.സുരേഷ് കുമാർ മധുസുദനനും ചേർന്ന് രചിച്ച “Harmony Unveiled: Sree Narayana Guru’s Blueprint...