മലയാളത്തിൻ്റെ തെളിമയും കേരളത്തിൻ്റെ തനിമയും ചേർത്ത് പിടിച്ച പ്രശസ്ത കവി പി ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ഭാസ്കരസന്ധ്യ ശനിയാഴ്ച്ച വൈകിട്ട് ആറിന് അരങ്ങേറും.
പുലർകാലത്തും പത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി.ഭാസ്കരൻ്റെ കവിതകളും സിനിമാ ഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് , അദ്ദേഹത്തിന്റെ പ്രധാന രചനകളുടെ സാന്ദർഭികതയും സൗന്ദര്യവും പ്രസക്തിയും അടയാളപ്പെടുത്തുന്ന ഭാസ്കരസന്ധ്യ സംഘടിപ്പിക്കുന്നത് ഇപ്റ്റ കേരളയുടെ മുംബൈ ഘടകമാണ്.
നെരുളിലെ ന്യൂ ബോംബ കേരളീയ സമാജത്തിൻ്റെ ഹാളിൽ ഡിസംബർ ഏഴിന് വൈകിട്ട് കൃത്യം ആറിന് നടക്കുന്ന ഈ സർഗ്ഗസന്ധ്യയെ കേരളത്തിലെ പ്രശസ്ത കാവ്യാലാപകനായ ബാബു മണ്ടൂരാവും ഭാസ്കരസന്ധ്യ നയിക്കുക.
കവിതകളും സിനിമാ ഗാനങ്ങളുമായി മുംബൈയിലെ പ്രശസ്ത ഗായകരും ഭാസ്കരസന്ധ്യയിൽ അണിചേരും.
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്