നവി മുംബൈയിൽ സാൻപാഡയിലെ ഡിമാർട്ടിന് സമീപമാണ് വെടിവയ്പ്പ് നടന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് അക്രമികൾ ഒരാൾക്ക് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തു. പരിക്കേറ്റയാളെ ഉടനെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അഞ്ച് റൗണ്ട് ബുള്ളറ്റുകളാണ് ഇയാൾക്ക് നേരെ തൊടുത്തതെന്ന് റിപ്പോർട്ട് ചെയ്തു. വെടിയൊച്ചയുടെ വലിയ ശബ്ദം കേട്ടാണ് സംഭവമറിഞ്ഞതെന്ന് സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ആളുടെ ഐഡൻ്റിറ്റിയോ ലക്ഷ്യമോ ഇതുവരെ അറിവായിട്ടില്ല.
പോലീസുകാരനെ ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി
മറ്റൊരു സംഭവത്തിൽ പോലീസുകാരനെ ട്രെയിനിനടിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നവി മുംബൈയിലാണ് സംഭവം. അജ്ഞാതരായ രണ്ടു പേർ ഒരു പോലീസ് ഉദ്യോഗസ്ഥനെ മാരകമായി ആക്രമിക്കുകയും ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിൽ തള്ളിയിടുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു. ഘാൻസോളി സ്വദേശിയായ വിജയ് രമേഷ് ചവാൻ (42) ആണ് കൊല്ലപ്പെട്ടതെന്ന് വാഷി റെയിൽവേ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു.
റബാലെയ്ക്കും ഘാൻസോളിക്കും ഇടയിലുള്ള റെയിൽവേ സ്ട്രെച്ചിലാണ് സംഭവം. വെള്ള ഷർട്ട് ധരിച്ചവരാണ് അക്രമികളെന്ന് ദൃക്‌സാക്ഷികൾ വിശേഷിപ്പിച്ചത്. കുറ്റകൃത്യത്തിൻ്റെ കാരണം വ്യക്തമല്ല, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Navi Mumbai, Maharashtra: A firing incident occurred near the D-Mart in Sanpada, where police believe five rounds were fired. One man sustained injuries and has been admitted to the hospital for treatment. Authorities are on-site, and an investigation is underway pic.twitter.com/VwQ7gX1hA4
— IANS (@ians_india) January 3, 2025