മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചർച്ചയിൽ ഇക്കുറി എഴുത്തുകാരൻ അജിത് ശങ്കരൻ ‘പാട്ടെഴുത്തിൻ്റെ നാട്ടക്കുറിഞ്ഞികൾ’ എന്ന ലേഖനമാണ് അവതരിപ്പിച്ചത്.
മുരളി വട്ടേനാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാഹിത്യവേദി കൺവീനർ കെ പി വിനയൻ സ്വാഗതം പറഞ്ഞു.
സുമേഷ്, ലിനോദ്, അഡ്വ രാജ് കുമാർ, സി.പി കൃഷ്ണകുമാർ, കെ രാജൻ, വിനയൻ കളത്തൂർ, പി കെ മുരളീകൃഷ്ണൻ, ഹരിലാൽ, മനോജ് മുണ്ടയാട്ട്, പി ഡി ബാബു, ഹരീന്ദ്രനാഥ്, സന്തോഷ് പല്ലശ്ശന, മുരളി വട്ടേനാട്ട്, കെ പി വിനയൻ, ഇന്ദിര കുമുദ്, അമ്പിളി കൃഷ്ണകുമാർ തുടങ്ങിയവരാണ് ചർച്ചയെ സമ്പന്നമാക്കിയത്.
പാട്ട് എന്നത് മലയാളത്തിലെ ആദ്യ സാഹിത്യ പ്രസ്ഥാനമാണ്. ഇന്ന് കാണുന്ന മലയാള ഭാഷയുടെ ആധുനികരൂപത്തിനു മുൻപ് നിലവിലുണ്ടായിരുന്ന പാട്ടിന്റെ വഴികളും പാട്ടെഴുത്തുകാരുമാണ് അജിത് ശങ്കരന്റെ ലേഖനം സംവദിക്കുന്നത്.
മലയാള സിനിമാ ഗാനരചനാ രംഗത്തേക്ക് വലത് കാൽ വച്ച് കയറി വന്ന പൊടിമീശക്കാരൻ പിന്നീട് ഭാസ്കരൻ മാസ്റ്ററുടെ ലാളിത്യവും വയലാറിന്റെ പദഗരിമയുമായി ഇവരുടെ മധ്യഭാഗത്തായി ഇരിപ്പുറപ്പിച്ചു. പ്രണയവും കാമവും കൃഷിയും തത്ത്വശാസ്ത്രവും ദുഃഖവും വിരഹവും തമ്പി ജനതയ്ക്ക് ക്ലേശകരമായ എന്നാൽ സാഹിത്യ സൗന്ദര്യം കളയാതെ സന്നിവേശിപ്പിച്ചു. ശ്രീകുമാരൻ തമ്പിയുടെ പ്രശസ്തമായ ഗാനങ്ങൾ വിശദീകരിച്ചായിരുന്നു ലേഖനം. ലളിതമായ പ്രയോഗങ്ങൾ ആയിരുന്നു തമ്പിയുടെ നന്മയും തിന്മയും. പിഭാസ്കരനെ ഗുരുവായി കണ്ടതും അർജുനൻ മാഷുമായുള്ള കൂട്ടുകെട്ടുമെല്ലാം വിശദമായി വിവരിക്കുന്നതായിരുന്നു അജിത് ശങ്കരന്റെ ലേഖനം.