നവി മുംബൈ മുനിസിപ്പൽ ട്രാൻസ്‌പോർട്ടിൻ്റെ (എൻഎംഎംടി) ബസിനാണ് രാവിലെ 10.30 ഓടെ കല്യാൺ-ശിൽഫട്ട റോഡിലെ ഡോംബിവ്‌ലി മൻപാഡ ഭാഗത്ത് അപകടമുണ്ടായത്. തീ പിടിച്ചതറിഞ്ഞ ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരോട് വേഗത്തിൽ ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് ചാടിയാണ് ഡ്രൈവറും രക്ഷപെട്ടത്. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ട്രാഫിക് പോലീസാണ് ബസ് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സഹായിച്ചത്. പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് കൂടുതൽ ഒഴിവാക്കാൻ റോഡിൻ്റെ ഇരുവശത്തുമുള്ള ഗതാഗതം പോലീസ് താൽക്കാലികമായി നിർത്തിയാണ് രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങിയത്. തീപിടിക്കുന്ന വസ്തുക്കളുമായി കടന്നുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക മുൻകരുതലുകൾ എടുത്തിരുന്നു.
വാട്ടർ ടാങ്കറിൻ്റെ സഹായത്തോടെ 30 മിനിറ്റിനുള്ളിൽ തീ അണച്ചതായി ട്രാഫിക് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പങ്കജ് ഷിർസാത്ത് പറഞ്ഞു. തീ നിയന്ത്രണവിധേയമായതിന് ശേഷമാണ്, കത്തിനശിച്ച ബസ് ക്രയിൻ ഉപയോഗിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.