ഡോംബിവ്‌ലി കേരളീയ സമാജം മുൻ ജി സി അംഗം, മുൻ വിദ്യാഭ്യാസ കാര്യദർശി എന്നീ നിലകളിൽ സാമൂഹിക രംഗത്ത് സജീവമായിരുന്ന ഇ വി സുരേഷ് ഇന്ന് രാവിലെയാണ് ഹൃദയാഘാതം മൂലം മരിച്ചത്. 59 വയസ്സായിരുന്നു. തൃശൂരിൽ വച്ചായിരുന്നു അന്ത്യം. ഉറക്കത്തിലായിരുന്നു മരണം സംഭവിച്ചത്. സംസ്കാര ചടങ്ങുകൾ ജന്മനാടായ കണ്ണൂരിൽ വെച്ച് നടത്തുമെന്നാണ് അറിഞ്ഞത്.
ഭാര്യയും മകനും അടങ്ങുന്നതാണ് കുടുംബം
മുംബൈയിൽ ഇൻകം ഇൻസ്‌പെക്ടർ ആയിരുന്ന സുരേഷ് അടുത്തിടെയാണ് കേരളത്തിൽ തൃശൂരിലേക്ക് പ്രൊമോഷനോട് കൂടി ഡെപ്യൂട്ടി കമ്മീഷണറായി ട്രാൻസ്ഫർ ആയത്.