മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ നിന്നാണ് തുടക്കം. സ്വാമിനാരായണ ക്ഷേത്രത്തിൽ നിന്ന് രാവിലെ 7 മണിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. 1500 കിലോമീറ്റർ അൾട്രാ റണ്ണിംഗ് ഡോംബിവിലി, ഇഗത്പുരി, നാസിക്ക്, ധൂലെ, ഇൻഡോർ, കാൺപൂർ, ലഖ്നൗ വഴി അയോധ്യയിലെത്തി കുംഭമേളയിൽ പരിസമാപ്തി കുറിക്കുമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായ വിശാഖ് കൃഷ്ണസ്വാമി പറയുന്നു.

2024-ലെ ക്രെഡായി സൂറത്ത് മാരത്തണിൻ്റെ ഔദ്യോഗിക അംബാസഡറായിരുന്നു അന്താരാഷ്‌ട്ര അൾട്രാ മാരത്തോൺ റണ്ണറായ ഈ മലയാളി യുവാവ് .
ഇതൊരു മാരത്തോൺ ഓട്ടം മാത്രമല്ലെന്നും ഇന്ത്യൻ സംസ്കാരത്തിനും പൈതൃകത്തിനും രാജ്യത്തുടനീളമുള്ള കായികതാരങ്ങൾക്കും സമർപ്പിക്കപ്പെട്ട ഒരു ദൗത്യമാണെന്നും വിശാഖ് പറഞ്ഞു. 15 ദിവസത്തെ ദൗത്യം രാജ്യത്തിന് പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്ന പ്രത്യാശയിലാണ് വിശാഖ് കൃഷ്ണസ്വാമി