ഗുരുദേവഗിരി തീർത്ഥാടനവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിനും തുടക്കം കുറിച്ചു. രാവിലെ മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷ:പൂജ എന്നിവയ്‌ക്കുശേഷം 9 നു പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പറനിക്കൽ ചടങ്ങ് ആരംഭിച്ചു.
രാവിലെ 10 .30 നു ഉച്ചപൂജ , 1 മണി മുതൽ മഹാപ്രസാദം. 2 .30 മുതൽ വൈകീട്ട് 7 .30 വരെ സമിതിയുടെ 30 യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. 9 മുതൽ മഹാപ്രസാദം.
ഫെബ്രുവരി 1 ശനിയാഴ്ച ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികം. ഗണപതി ഹോമത്തിനും പതിവ് പൂജകൾക്കും ശേഷം 8 .30 മുതൽ കലശ പൂജ, നവകം പഞ്ചഗവ്യം, 11 നു കലശം എഴുന്നുള്ളിക്കൽ, കലശാഭിഷേകം, തുടർന്ന് ഉച്ചപൂജ. ഒന്നിന് മഹാപ്രസാദം. 2 .30 മുതൽ സമിതിയുടെ 31 മുതൽ 41 വരെയുള്ള യൂണിറ്റുകളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ. 7 മുതൽ ഭഗവതി സേവ. 7.30 മുതൽ ശ്രീനാരായണ മന്ദിരസമിതി കലാവിഭാഗം അവതരിപ്പിക്കുന്ന നാടകം- `ദേവാലയം’. 9 നു മഹാപ്രസാദം.
ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ പതിവ് പൂജകൾക്ക് ശേഷം 8 .30 നു ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തം പൊതുദർശനം. ശിവഗിരി ആശ്രമത്തിൽ നിന്നെത്തുന്ന സന്യാസിമാരായ സ്വാമി ശുഭാംഗാനന്ദയും (ജനറൽ സെക്രട്ടറി, ശ്രീനാരായണ ധർമസംഘം) സ്വാമി ഗുരുപ്രസാദും ചേർന്ന് ദന്തം പുറത്തെടുത്ത് ദർശനത്തിനായി വയ്ക്കും. തുടർന്നുള്ള പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
രാവിലെ 10 മുതൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള കലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, നാഗസ്വരം, ചെണ്ടമേളം , ശിങ്കാരിമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ പുഷ്‌പാലംകൃത രഥത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള തീർത്ഥാടന ഘോഷയാത്ര. നെരൂൾ സെക്ടർ ഒന്നിലെ ശിവാജി ചൗക്കിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഗുരുദേവഗിരിയിലെത്തിയ ശേഷം മഹാഗുരുപൂജ ആരംഭിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹ സദ്യ.
ഒരു മണി മുതൽ തീർത്ഥാടന മഹാസമ്മേളനം . സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി. മുഖ്യാതിഥിയായിരിക്കും. ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഗുരുപ്രസാദ്, മന്ദാമാത്രേ എം. എൽ.എ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സമിതി ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ് . ചന്ദ്രബാബു , ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് എന്നിവർ പ്രസംഗിക്കും.
വൈകീട്ട് ഗുരുപൂജയ്ക്കും ദീപാരാധനയ്ക്കും ശേഷം തായമ്പക. തുടർന്ന് മഹാപ്രസാദം.