More
    HomeNewsമലയാളം മിഷൻ 'ശക്തിസംഗമം' മാര്‍ച്ച് 9 ന്; മുരുകന്‍ കാട്ടാക്കട മുഖ്യാതിഥി

    മലയാളം മിഷൻ ‘ശക്തിസംഗമം’ മാര്‍ച്ച് 9 ന്; മുരുകന്‍ കാട്ടാക്കട മുഖ്യാതിഥി

    Published on

    spot_img

    ലോക വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ പന്ത്രണ്ട് മേഖലകളിലെയും അധ്യാപകര്‍ പങ്കെടുക്കുന്ന “ശക്തിസംഗമം” 2025 മാര്‍ച്ച് 9 ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ രാവിലെ 9.30 മുതല്‍ നടക്കും.

    മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശക്തിസംഗമത്തില്‍ മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ ഉപദേശക സമിതി അംഗങ്ങള്‍ അതിഥികളായി എത്തും.

    കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷക്ക് തത്തുല്യമായ മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ മുംബൈ ചാപ്റ്ററിലെ എല്ലാ പഠിതാക്കളെയും, മലയാളം മിഷന്‍റെ ഈ വര്‍ഷത്തെ ബോധി അധ്യാപക പുരസ്കാരം നേടിയ അധ്യാപികയെയും, ചാപ്റ്ററിലെ എല്ലാ അധ്യാപകരെയും വേദിയില്‍ ആദരിക്കും.

    2023, 2024 വര്‍ഷങ്ങളിലെ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ മേഖലാ തലത്തിലും ചാപ്റ്റര്‍ തലത്തിലും വിജയികളായവര്‍ക്കും മലയാളം മിഷന്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും സമര്‍പ്പിക്കും.

    Latest articles

    ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

    കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും. ഇപ്റ്റ കേരള മുംബൈ...

    ഖാർഘറിൽ ഉത്സവ രാവൊരുക്കി തുടിപ്പ് ഫോക്ക് ബാൻഡ്

    നാടൻ കലകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഖാർഘർ കേരള സമാജം ഒരുക്കിയ നടൻപാട്ട് പരിപാടി ഖാർഘറിൽ അക്ഷരാർത്ഥത്തിൽ ഉത്സവരാവായി മാറ്റി...

    ഡോക്ടർ ശിവറാം കാരന്ത് പുരസ്‌കാരം നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന് സമർപ്പിച്ചു

    കർണാടക കൈരളി സുഹൃദ് വേദി, മലയാളത്തിലെ മികച്ച സാഹിത്യ രചനയ്ക്ക് നൽകിവരുന്ന ജ്ഞാന പീഠം ഡോക്ടർ ശിവറാം കാരന്ത്...

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ ദിനാഘോഷം

    മാനസരോവർ കാമോത്തേ മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാമോത്തേ സെക്ടർ ഏഴിലുള്ള ശീതൽധാര ഓഡിറ്റോറിയത്തിൽ വെച്ച് വനിതാദിനാഘോഷം...
    spot_img

    More like this