ഖാർഘർ സമാജം വനിതാദിനമാഘോഷിച്ചു. ഖാർഘർ സെക്ടർ 12-ൽ പസഫിക് ബിൽഡിങ്ങിലെ ഹാളിലായിരുന്നു ആഘോഷപരിപാടികൾ. ‘സ്ത്രീസുരക്ഷാ നിയമങ്ങൾ-ഇന്ത്യൻ പരിതഃസ്ഥിതി’ എന്ന വിഷയത്തെ ആസ്പദമാക്കി സോളിസിറ്റർ സോനു ഭാസി, അഡ്വ. സിമി മോഹനൻ, അഡ്വ. ശാന്തി മേനോൻ, അഡ്വ. ഷൈനി പ്രേംലാൽ എന്നിവർ സംസാരിച്ചു.
വനിതകളുടെ നിയമപരമായ സംശയങ്ങൾക്ക് അവർ മറുപടിനൽകി. തുടർന്ന്, സമാജം വനിതാവിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
തുടർന്ന് സമാജം വനിതാ വിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. കുമാരി സഞ്ജന വാര്യർ അവതരിപ്പിച്ച കഥക് ഡാൻസ് ഏറെ ശ്രദ്ധേയമായി. സമാജം പ്രസിഡന്റ് ശ്രീ പ്രദീപ് കെ പി ആശംസയും സെക്രട്ടറി മനോജ് കെ എൻ നന്ദിയും പറഞ്ഞു.