കേരള സമാജം സാംഗ്ലിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം മാർച്ച് 9ന് സമാജം ഓഫീസിൽ പ്രസിഡൻ്റ് ഡോക്ടർ മധുകുമാർ നായരുടെ അധ്യക്ഷതയിൽ വിപുലമായി ആചരിച്ചു
കേരളസമാജം സാംഗ്ലി വനിതാ മെമ്പർമാരുടെ പ്രവർത്തനങ്ങളും സമൂഹത്തിലെ വനിതാ പ്രതിനിധ്യത്തെ കുറിച്ചും സ്ത്രീശാക്തീകരണ വിഷയവും സമാജം പ്രസിഡൻ്റ് അധ്യക്ഷ പ്രസംഗത്തിൽ വിവരിച്ചു.
അന്താരാഷ്ട വനിതാ ദിനത്തോടനുബന്ധിച്ച് ഫെയ്മ മഹാരാഷ്ട്രയുടെ വനിതാ ദിനാചരണത്തിൽ പങ്കെടുത്ത എല്ലാ വനിതകളെയും യോഗം അഭിനന്ദിച്ചു. ആഘോഷത്തിൽ പങ്കെടുത്ത വനിതകൾക്ക് പൂച്ചെടികൾ നൽകി ആദരിച്ചു
ചടങ്ങിൽ സമാജം സെക്രട്ടറി ഷൈജു വി.എ, പ്രസാദ് നായർ,സജീവൻ എൻ വി, മിനി സോമരാജ് ,സിമി ഷാജി,ദേവദാസ് വി.എം,കെ.വി.ജോൺസൺ. പ്രകാശൻ പി, ശിവദാസൻ, ശൈലജ പ്രസാദ്,റുബി ജോൺസൺ, മൻജു പ്രതാപ്, അർച്ചന എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു
ഫെയ്മ വനിതാ വേദി സോണൽ സെക്രട്ടറി മിനി ശിവദാസൻ നന്ദി പറഞ്ഞു