മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി മെമ്പറായിരുന്നു പാർട്ടിയുടെ മുതിർന്ന നേതാവായ പോളി ജേക്കബ് പാർട്ടി വിട്ടു.
ഉപമുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവ സേനയിൽ പോളി ജേക്കബ് ചേർന്നു. ഏക്‌നാഥ് ഷിൻഡെയുടെ മലബാർ ഹില്ലിലെ ഔദ്യോഗിക വസതിയിൽ വെച്ചു നടന്ന ചടങ്ങിലാണ് മകൻ ശ്രീകാന്ത് ഷിൻഡെ എം പി, പോളി ജേക്കബിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പോളിയോടൊപ്പം അമ്പതോളം അനുയായികളും ശിവസേനയിൽ ചേർന്ന്. ഇവർക്കെല്ലാം പാർട്ടി മെമ്പർഷിപ് കൊടുത്ത് ശിവസേനയിലേക്ക് സ്വാഗതം ചെയ്ത ചടങ്ങിൽ താനെ ജില്ലാ പ്രമുഖ് ഗോപാൽ ലാൻഡ്ഗേയും സന്നിഹിതനായിരുന്നു.

കോൺഗ്രസിൽ കാലങ്ങളായി പ്രവർത്തിച്ചിട്ടും അർഹിക്കുന്ന അംഗീകാരം ലഭിക്കാത്തതിലുള്ള നിരാശ പൊളി ജേക്കബ് പങ്ക് വച്ചു . ജില്ലാ തലത്തിൽ ഒരു ഓഫീസ് പോലും അനുവദിക്കാൻ കോൺഗ്രസ് പാർട്ടിക്കയില്ലെന്നും പൊളി ജേക്കബ് പറഞ്ഞു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങി രമേശ് ചെന്നിത്തലയോട് വരെ ഇക്കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമൊന്നും കാണാത്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്നും പൊളി ജേക്കബ് വ്യക്തമാക്കി.
തൃശൂർ അർണാട്ടുകര സ്വദേശിയായ പൊളി ജേക്കബ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കോൺഗ്രസ് പാർട്ടിയിലേക്ക് വരുന്നത്. തുടർന്ന് മഹാരാഷ്ട്രയിൽ കല്യാൺ ഡോംബിവ്‌ലി മേഖലയിലെ സജീവ പ്രവർത്തകനായി പ്രവർത്തിക്കുന്നതിനിടയിലാണ് സഹപ്രവർത്തകരെ ഞെട്ടിക്കുന്ന തീരുമാനം.