More
    HomeNewsമുംബൈയിലെ വിവിധ ഭാഗങ്ങളിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്ത് കെയർ 4 മുംബൈ

    മുംബൈയിലെ വിവിധ ഭാഗങ്ങളിൽ റമദാൻ കിറ്റുകൾ വിതരണം ചെയ്ത് കെയർ 4 മുംബൈ

    Published on

    മുംബൈയിലെ അതിശക്തമായ ചൂട് ജനജീവിതം ദുസ്സഹമാക്കുമ്പോഴാണ് നന്മയുടെ കൈയ്യൊപ്പ് പതിഞ്ഞ റമദാൻ കിറ്റുകൾ വിതരണം ചെയ്ത് കെയർ 4 മുംബൈ ഇക്കുറിയും മാതൃകയായത്. KMA യുമായി സഹകരിച്ചു കൊണ്ട് തുർബെയിലാണ് ആദ്യഘട്ട രമദാൻ കിറ്റ് വിതരണം നടത്തിയത്.

    കെയർ 4 മുംബൈയുടെ സഹായം നിരവധി നിരാലംബർക്കും ദരിദ്രർക്കും വലിയൊരു ആശ്വാസമായി. “നോമ്പ് കാലത്ത് നടത്തുന്ന ഇഫ്‌താർ കിറ്റുകളുടെ വിതരണം വലിയ പുണ്യ പ്രവർത്തിയാണെന്ന് കെയർ ഫോർ മുംബൈയുടെ സേവനത്തെ പ്രകീർത്തിച്ച്, KMA യെ പ്രതിനിധീകരിച്ച് സാമൂഹിക പ്രവർത്തകനായ ഡോ ഷെരീഫ് പറഞ്ഞു.

    അതാത് പ്രദേശത്തെ സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളുമായി കൈകോർത്താണ് അർഹിക്കുന്നവരെ കണ്ടെത്തി കിറ്റുകൾ വിതരണം ചെയ്യുന്നതെന്ന് കെയർ ഫോർ മുബൈ സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു.

    രമദാനിനോടനുബന്ധിച്ച് ഉപവാസം പാലിക്കുന്ന നിരാലംബരും താഴ്ന്ന വരുമാനക്കാരുമാണ് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നടന്ന വിതരണത്തിന്റെ ഗുണഭോക്താക്കൾ.

    കെയർ ഫോർ മുംബൈ പ്രതിനിധികളായ പ്രേംലാൽ, അലി മുഹമ്മദ്, സതീഷ് കുമാർ, അരുൺ, സിന്ധു, KMA പ്രതിനിധികളായ ഡോ ഷെരീഫ്, CTK അബ്ദുള്ള, ഷിഹാബുദ്ദീൻ തുടങ്ങിയവർ ചേർന്നാണ് വിതരണത്തിന്റെ ഏകോപനം നിർവഹിച്ചത്.

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this