Search for an article

HomeNewsഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

ഇപ്റ്റയുടെ ബാവുൾ ഗീതങ്ങൾ ശനിയാഴ്ച്ച

Published on

spot_img

കേരളത്തിലെ ആദ്യ ബാവുൾ ഗായികയായ ശാന്തി പ്രിയ ബാവുൽ ഗീതങ്ങളുടെ സംഗീത സന്ധ്യ ശനിയാഴ്ച്ച അരങ്ങേറും.

ഇപ്റ്റ കേരള മുംബൈ ഘടകം സംഘടിപ്പിക്കുന്ന ” നീ പാടുക പ്രിയമെഴുമാ ബാവുൾ ഗീതങ്ങൾ ” എന്ന സംഗീത സന്ധ്യയാണ് ശാന്തി പ്രിയയുടെ മുംബൈ നഗരത്തിലെ ആദ്യ പ്രകാശനത്തിന് അരങ്ങ് ഒരുക്കുന്നത്.

പാർവ്വതി ബാവുളിൻ്റെ ശിഷ്യയായ ശാന്തി പ്രിയ ഇന്ത്യയിലുടനീളം ബാവുൾ ഗീതങ്ങൾ അവതരിപ്പിച്ചു വരുന്നു.

മലയാളത്തിൽ ബാവുൾ സംഗീതം പാടുന്നവർ വിരളമാണ്.

രവീന്ദ്രനാഥ ടാഗോറിൻ്റെയും നാരായണ ഗുരുവിൻ്റെയും ഗീതങ്ങളും ബാവുൾ ശൈലിയിൽ അവതരിപ്പിക്കും.

ഇപ്റ്റയുടെ ബാവുൾ സന്ധ്യയിൽ ശാന്തി പ്രിയ തൻെറ പാട്ടുവഴികളെക്കുറിച്ച് സംസാരിക്കും.

ബാവുൾ ഗീതങ്ങൾ, അതിൻ്റെ ആത്മീയ തലങ്ങൾ, പാട്ടിൻ്റെ രാഷ്ട്രീയം, കാവ്യാനുഭൂതി എന്നിവയെ ശാന്തി പ്രിയ തൊട്ടുണർത്തും.

മാർച്ച് 22 വൈകിട്ട് 5.59 ന് നെരൂൾ വെസ്റ്റിലെ ജിംഖാനയിലെ ആംഫി തിയ്യറ്ററിലാണ് ബാവുൾ സന്ധ്യ സംഘടിപ്പിക്കുന്നത്.

സംസ്കാരിക പ്രവ‍ർത്തകനും, ആദിവാസി വിദ്യാ‍ർഥികൾക്കായി ‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കുകയും ചെയ്ത അന്തരിച്ച കെ. ജെ. ബേബിയുടെ മകളാണ് ശാന്തി പ്രിയ.

ബാവുൾ സന്ധ്യയിലേക്ക് പ്രവേശനം സൗജന്യമാണ്.

Latest articles

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ

ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി...

കേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഏപ്രിൽ 6 ന് രാവില 8 മണി മുതൽ സെക്ടർ 5 ലുള്ള ജിയോ ഇന്റസ്റ്റിട്ട്യൂട്ടിന്റെ സിന്തറ്റിക്ക് ട്രാക്കിലും...

അഖില മഹാരാഷ്ട്ര മലയാളി ബാഡ്മിൻ്റൺ മത്സരം നാളെ പുനെയിൽ

ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് - ഫെയ്മ മഹാരാഷ്ട്ര യുവജനവേദി യുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ...

മുംബൈയിൽ മരണമടഞ്ഞ മലയാളിയുടെ ഫ്ലാറ്റിന് അവകാശികൾ ഇല്ലാതെ രണ്ടു വർഷം

കോട്ടയം സ്വദേശിയായ വിജയകുമാർ ശ്രീധരൻ പിള്ള, സഹോദരി ഹേമ, ഹേമയുടെ മകൻ എന്നിവരാണ് മുംബൈ ഉപനഗരമായ ബദ്‌ലാപൂരിലുള്ള ഫ്ലാറ്റിൽ...
spot_img

More like this