ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന മഹാസമ്മേളനം ശനിയാഴ്ച ജൂൺ 14ന് വൈകീട്ട് 4.30ന് മുംബൈയിൽ സംഘടിപ്പിക്കുമെന്ന് സംസ്ഥാന കൺവീനർ ഡോ.ഉമ്മൻ ഡേവിഡ് ഔദ്യോദികമായി പ്രഖ്യാപിച്ചു. സംഘടനയുടെ ഏഷ്യ, ഗ്ലോബൽ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഡോ ഡേവിഡ് അറിയിച്ചു.
മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തെ ഏകോപിപ്പിച്ച് സാമൂഹിക, സാംസ്‌കാരിക, സേവനപരമായ രംഗങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ചാപ്റ്ററിന്റെ ലക്ഷ്യം. വലിയ പ്രതീക്ഷകളോടെയും ഉത്തരവാദിത്വത്തോടെയുമാണ് ചുമതല ഏറ്റെടുത്തിരിക്കുന്നതെന്നും ഡോ.ഡേവിഡ് വ്യക്തമാക്കി.

മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ നേതാക്കളും ഏഷ്യൻ മേഖലാ പ്രതിനിധികളും ദേശീയ ഭാരവാഹികളും പങ്കെടുക്കും.
ഈ സമ്മേളനം മലയാളി സമൂഹത്തിന്റെ ഐക്യവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്ന അവസരമായിരിക്കുമെന്നാണ് സംഘടനയുടെ പ്രതീക്ഷയെന്ന് മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡന്റ് ഡോ.റോയ് ജോൺ മാത്യു വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ മലയാളി സംഘടന പ്രതിനിധികളും വ്യവസായ പ്രമുഖരുമടക്കമുള്ളവർ ചടങ്ങിൽ സംബന്ധിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.