മുംബൈയിലെ ദൈനംദിന യാത്രാക്ലേശങ്ങൾക്ക് പരിഹാരമായി 10,000 വാട്ടർ ടാക്‌സികൾക്ക് തുടക്കമിടുന്നു. വസായ്-വിരാർ , കല്യാൺ ഡോംബിവ്‌ലി, മുംബൈ വിമാനത്താവളം പോലുള്ള പ്രാദേശികങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കിയാണ് വാട്ടർ ടാക്‌സി സേവനം ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ മണിക്കൂറുകൾ ട്രാഫിക് കുരുക്കുകളിൽ പെടാതെ എളുപ്പത്തിൽ ലക്ഷ്യ സ്ഥാനങ്ങളിൽ എത്താനാകുമെന്നാണ് മുംബൈ നിവാസികൾക്ക് അനുഗ്രഹമാകും.
വസായ്-വീരാർ നിന്നും മുംബൈ വിമാനത്താവളം വരെയുള്ള യാത്രാ സമയത്തിൽ ഗണ്യമായ കുറവുണ്ടാകും. കല്യാൺ ഡോംബിവ്‌ലി, വസായ് വിരാർ മേഖലകളിൽ പുതിയ ജല പാതകൾ തുറക്കുന്നതോടെ, ജനപ്രിയമായ ഗതാഗത മാർഗ്ഗങ്ങൾ കൂടുതൽ വേഗത്തിലാകുമെന്നതും നേട്ടമാണ്.
മുംബൈയുടെ ദൈനംദിന യാത്രയിൽ നഗര മേഖലയിലെ വർദ്ധിച്ച വാഹനസംഖ്യയും, തടസ്സങ്ങളും, റോഡ് ഗതാഗതത്തിലെ ബുദ്ധിമുട്ടുകളും വലിയ പ്രശ്നങ്ങളാണ് ഉയർത്തിയിട്ടുള്ളത്. ഓരോ ദിവസവും മണിക്കൂറുകളാണ് വിവിധയിടങ്ങളിലായി ആയിരക്കണക്കിന് ആളുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി കഷ്ടപ്പെടുന്നത്. ജല ഗതാഗതം ഇതിനൊരു പരിഹാരമാകും.
10,000 വാട്ടർ ടാക്സികളുടെ പ്രയോജനങ്ങൾ ഏറെയാണ്. പുതിയ യാത്രാ മാർഗ്ഗങ്ങൾ സഞ്ചാരികൾക്ക് മനോഹരമായ ജല പാതകളിലൂടെ യാത്ര ചെയ്യാൻ കഴിയുമെന്നത് മാത്രമല്ല ദൈനംദിന യാത്രാ നേരവും കുറയും. ദേശീയ പാതകളിലും പ്രാദേശിക ഹൈവേകളിലും തിരക്കുകൾ ഒഴിവാകുന്നത് കൂടാതെ ലോക്കൽ ട്രെയിൻ വഴി നടത്തുന്ന യാത്രയിലും തിരക്കും സമയലാഭവും ഉണ്ടാകും. ജലയാത്ര പരിസ്ഥിതി സൗഹൃദവും, ആധുനിക സുസ്ഥിരതയുടെ ഭാഗമായിരിക്കുമെന്നതും മുംബൈ പോലുള്ള തിരക്ക് പിടിച്ച നഗരത്തിന് ഗുണകരമാകും.
മുംബൈയുടെ വാട്ടർ ടാക്സി പദ്ധതി ദൈനംദിന യാത്രയ്ക്കുള്ള ഏറ്റവും പുതിയ വിപ്ലവമായിരിക്കുകയാണ്. തിരക്കുകളിലും, റോഡ് ഗതാഗത പ്രശ്നങ്ങളിലും വലിയ പരിഹാരമായി മാറുമെന്നാണ് പ്രതീക്ഷ.