മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്‌നാഥ് ഷിന്‍ഡെയെ കുറിച്ച് സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര നടത്തിയ പാരഡി നഗരത്തിലുടനീളം നടന്നത്.
ഇന്ന് ഡോംബിവ്‌ലി ഇന്ദിര ചൗക്കിലെ ശിവസേന ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ സമരത്തിന് എം എൽ എ രാജേഷ് മോറെ ആഹ്വാനം ചെയ്തു. ശിവസേനയുടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും രാംനഗർ പോലീസ് സ്റ്റേഷനിൽ സ്റ്റാൻഡപ്പ് കോമേഡിയൻ കുനാൽ കമ്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പ്രതിഷേധ ധർണയിൽ താലൂക്ക അധ്യക്ഷൻ മഹേഷ് പാട്ടിൽ , ബണ്ട് ഷേത് പാട്ടിൽ രമേഷ് മാത്രേ (നഗരസേവക്), വിശ്വനാഥ് റാണെ (നഗരസേവക്), റണ്ജിത് ജോഷി സൗത്ത് ഇന്ത്യൻ നേതാവ് പോളി ജേക്കബ് എന്നിവർ പങ്കെടുത്തു.
അതെ സമയം ശിവസേന നേതാവിനെതിരായ പരാമർശത്തിന് കുനാൽ കമ്ര മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. മുംബൈയിലെ കോമഡി ഷോ റെക്കോർഡ് ചെയ്ത സ്റ്റുഡിയോ പാർട്ടി പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ ശക്തമായി പിന്തുണച്ചു കൊണ്ടാണ് ഫഡ്‌നാവിസ് സംസാരിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരല്ലെന്നും എന്നാൽ കോമഡിയുടെ പേരിൽ നടന്ന ഇത്തരം തരം താഴ്ന്ന പാരഡി അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.