താനെ ശ്രീ മുത്തപ്പൻ സമിതിയുടെ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 10,11 തീയതികളിലായി നടന്നു..ഫെബ്രുവരി 10 ശനിയാഴ്ച്ച 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിച്ചത്.
താനെ വെസ്റ്റ് വാഗ്ലെ എസ്റ്റേറ്റ് ശാന്തി നഗർ മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ടിലാണ് രണ്ടു ദിവസങ്ങളിലായാണ് മുത്തപ്പൻ മഹോത്സവം അരങ്ങേറിയത്. മുംബൈയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മുത്തപ്പൻ സമിതികളിൽ ഒന്നാണ് ശ്രീ മുത്തപ്പൻ സമിതി താനെ.
മുത്തപ്പൻ വെള്ളാട്ടവും അരുളപ്പാടും കാണുന്നതിനും ദർശനം നേടുന്നതിനും വേണ്ടി മുംബൈയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആയിരകണക്കിന് പേരാണ് രണ്ടു ദിവസങ്ങളിലായി എത്തി ചേർന്നത്.
മഹാപ്രസാദവിതരണവും ഉണ്ടായി. രണ്ടു ദിവസമായി നടന്ന ചടങ്ങുകൾക്ക് മുത്തപ്പൻ സമിതി താനെ ഭാരവാഹികളായ പ്രഹ്ളാദൻ, രാജൻ, പവിത്രൻ,തുടങ്ങിയവർ നേതൃത്വം നൽകി. മുത്തപ്പൻ വെള്ളാട്ട വേദിയിൽ താനെയിലെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരെ ആദരിച്ചു.
വൻ ജന പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ മഹോത്സവം. ശ്രദ്ധ നേടി. ഓരോ വർഷവും ഭക്തരുടെ തിരക്ക് കൂടി വരുന്നുണ്ടെങ്കിലും സുഗമമായ ദർശനത്തിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ശ്രീ മുത്തപ്പൻ സമിതി ഭാരവാഹികളുടെയും അംഗങ്ങളുടെ സേവനം സഹായകമായെന്ന് സംഘാടകർ അറിയിച്ചു
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്