Search for an article

HomeNewsകേരള ഇൻ മുംബൈ രാഗലയ അവാർഡ് ഏപ്രിൽ 12ന്

കേരള ഇൻ മുംബൈ രാഗലയ അവാർഡ് ഏപ്രിൽ 12ന്

Published on

spot_img

കേരള ഇൻ മുംബൈയും രാഗലയയും സംയുക്തമായി അക്ബർ ട്രാവൽസിന്റെ സഹകരണത്തോടെ നടത്തുന്ന KIM-RAAGALAYA അവാർഡ്സ് 2025 ഏപ്രിൽ 12 ശനിയാഴ്ച 5.30 മുതൽ ഘാട്കോപ്പർ ഈസ്റ്റിലുള്ള സവേരിബെൻ പോപട്ട്ലാൽ സഭാഗൃഹ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

ഈ വർഷത്തെ രാഗലയ ആജീവനാന്ത പുരസ്‌കാരം അറബികഥ കൂടാതെ നിരവധി സിനിമകൾക്ക് വേണ്ടി സംഗീതമൊരുക്കിയ ബിജിബാലിനും, പ്രശസ്ത വയലിനിസ്റ്റും, സംഗീത സംവിധായകനുമായ റെക്സ് ഐസക്കിനും നൽകി ആദരിക്കും. കൂടാതെ കേരളാ ഇൻ മുംബൈയുടെ 2025ലെ മുംബൈയിലെ വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യം കൈവരിച്ച വ്യക്തികൾക്ക് നൽകി വരുന്ന ആജീവനാന്ത പുരസ്‌കാരം M. R. ഫ്രാൻസിസ് ( ബിസിനസ്സ്), ബെൻസി ( യുവ സംരംഭക), പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഗോവിന്ദൻ കുട്ടി, പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീജിത്ത്‌, പ്രശസ്ത നർത്തകി ജയശ്രീ നായർ, പ്രശസ്ത നടൻ ബാലകൃഷ്ണൻ പരമേശ്വരൻ (ബാലാജി) എന്നിവർക്കു നൽകി ആദരിക്കും.

അവാർഡ് നിശയോടൊപ്പം ജനപ്രിയ ഛായാഗ്രാഹകൻ പുഷ്പ്പൻ സംവിധാനം നിർവഹിച്ച തൊണ്ണൂറിന്റെ നിറവിൽ നിൽക്കുന്ന അഭിനയ ചക്രവർത്തി മധുവിനെ കുറിച്ചുള്ള ഹ്രസ്വചിത്ര പ്രദർശനവും ഉണ്ടായിരിക്കും.

ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ പ്രവർത്തകൻ P. R. കൃഷ്ണന്റെ പുസ്തക പ്രകാശനവും നിർവഹിക്കും.

രാഗലയ അവാർഡ് ജേതാക്കൾ സംഗീത സംവിധാനം നിർവഹിച്ച പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശ കൂടാതെ പ്രമുഖ മോഹിനിയാട്ടം നർത്തകി ഗീതാ വിജയശങ്കറിന്റെയും, പ്രശസ്ത ഭാരതനാട്യം നർത്തകി നിഷാ ഗിൽബെർട്ടിന്റെയും ശിഷ്യമാർ ഒരുക്കുന്ന നൃത്ത പരിപാടിയും അരങ്ങേറും.

രവികുമാറും, ഫ്ലവേഴ്സ് ചാനൽ കോമഡി ഷോയിലൂടെ പ്രശസ്തനായ അൻസു കോന്നിയും ഒരുക്കുന്ന ശബ്‍ദഭ്രമം, കോമഡി ഷോ തുടങ്ങിയ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം. പാസുകൾക്കും കൂടുതൽ വിവരങ്ങൾക്കും 7045790857 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Latest articles

കുട്ടിച്ചാത്തൻ കാലിക പ്രസക്തിയുള്ള നാടകം; മുംബൈയിൽ നിറഞ്ഞ സദസ്സിൽ മികച്ച പ്രതികരണം

മുംബൈയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് മലയാള നാടക വേദി വീണ്ടും സജീവമാകുന്നത്. സാരഥി തീയേറ്റേഴ്സ് അവതരിപ്പിച്ച കുട്ടിച്ചാത്തൻ...

അത്ഭുതം ഈ മൊതലാണ് !! ഇത്രയും നാൾ നിങ്ങൾ എവിടെ ആയിരുന്നു സാറെ?

മോഹൻലാലിനെ തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദാരവങ്ങൾ അടങ്ങുമ്പോൾ നമ്മൾ ഈ സിനിമയിലെ മറ്റൊരാളെ കുറിച്ച് സംസാരിക്കാൻ തുടങ്ങുമെന്ന് പറഞ്ഞാണ് ഷിബു...

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം; ജൂൺ ഒന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം

17,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എൻഎംഐഎ)...

ഉല്ലാസ് ആർട്ട്സ് സംഘടിപ്പിച്ച കഥയരങ്ങ് ശ്രദ്ധേയമായി

ഉല്ലാസനഗറിലെ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 ന് സംഘടിപ്പിച്ച കഥയരങ്കിൽ മുംബൈയിലെ പ്രമുഖ...
spot_img

More like this