Search for an article

HomeCelebsമുംബൈ മലയാളിയും ബോളിവുഡ് നർത്തകിയുമായ ശ്വേതാ വാരിയർ മെയ് 4 നു ഗുരുവായൂരിൽ നൃത്തം ചെയ്യും.

മുംബൈ മലയാളിയും ബോളിവുഡ് നർത്തകിയുമായ ശ്വേതാ വാരിയർ മെയ് 4 നു ഗുരുവായൂരിൽ നൃത്തം ചെയ്യും.

Published on

spot_img

മുംബൈ മലയാളിയും, പുതു തലമുറയിലെ നർത്തകിയും സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ എന്ന നൃത്തശൈലിയുടെ ആദ്യ ഗുരുവുമായ ശ്വേതാ വാരിയർ മെയ് 4 , ഞായറാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്യാനെത്തും . കേരളത്തിലെ കൊടുങ്ങലൂരിൽ ജനിച്ച് മുംബയിൽ വളർന്ന ശ്വേതാ വാരിയർ അമ്മ അംബിക വാരസ്യാരിൽ നിന്നാണ് ചെറുപ്പം മുതൽ ഭരതനാട്യം അഭ്യസിക്കാൻ തുടങ്ങിയത് . ഒഡീഷയിലെ കട്ടക്കിൽ നിന്നും നൃത്യശ്രേഷഠ , ആന്ധ്രപ്രദേശിലെ ചിലകലൂരി പെട്ടിൽ നിന്നും നാട്യ മയൂരി പുരസ്കാരങ്ങൾ അടക്കം 15 വയസ്സിനുള്ളിൽ 20 ലധികം ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് .

മലയാളത്തിൽ അമൃത സൂപ്പർ ഡാൻസർ ജൂനിയർ ജൂനിയർ , മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് , സീ കേരളയിലെ ഡാൻസ് ഷോ എന്നിവയിലും തെലുങ്കിൽ ‘ ഇ ‘ ചാനലിൽ ധീ ഡാൻസ് ഷോയിലും ശ്വേതാ വാരിയർ പങ്കെടുത്തിട്ടുണ്ട് .

ഹിന്ദി ചാനലായ സോണി ചാനലിലെ ഇന്ത്യാസ് ബേസ്റ്റ് ഡാൻസർ സീസൺ 1 ലാണ് ശ്വേതാ വാരിയർ പ്രശസ്തിയിൽ എത്തുന്നത് . ക്‌ളാസിക്കൽ നൃത്തമായ ഭാരതനാട്യവും സ്ട്രീറ്റ് ശൈലിയായ ഹിപ്ഹോപ്പും ഇഴചേർത്ത്‌ ശ്വേത രൂപപ്പെടുത്തിയ ‘ സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ ‘ എന്ന നൃത്ത രീതി ഇന്ത്യയുടെ ഇന്റർനാഷണൽ നൃത്തരൂപമായാണ് അറിയപ്പെടുന്നത് .

ഗോവയിലെ സെറാൻഡിപെട്ടി ഫെസ്റ്റിവലിലും , മുംബൈയിലെ കാലാഘോഡ ഫെസ്റ്റിവലിലും , സംഘടകരുടെ പ്രത്യേക ക്ഷണം അനുസരിച്ചു ശ്വേതാ വാരിയർ ‘ സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ ‘ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് . പൂനാ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളുടെ സിനിമയായ ‘പോച്ചമ്മ ‘ യിൽ നായികയായി അഭിനയിച്ചിട്ടുണ് (2022 ). കൊക്ക കോള , സൺ സിൽക്ക്, പൂമ ഷൂസ് തുടങ്ങിയ പ്രമുഖ ഉൽപ്പങ്ങളുടെ സോഷ്യൽ മീഡിയ പരസ്യങ്ങളിലും, ടി സിരീസ് , ആർട്ടിസ്റ്റ് ഫസ്റ്റ് തുടങ്ങിയ മികച്ച ബാനറുകളുടെ മ്യുസിക്‌ ആൽബങ്ങളിലും ശ്വേതാ വാരിയരുടെ നൃത്തം ട്രെൻഡിങ് ആണ്. ഹിന്ദിയിലെ സിനിമ റിലീസിംഗ് സമയത്ത് നായികാ നായകന്മാർക്കൊപ്പം ശ്വേതാ വാരിയരുടെ നൃത്തം കൂടി ഉൾപ്പെടുത്തി സോഷ്യൽ മീഡിയ റീലുകൾ കൂടി സിനിമയുടെ അണിയറ പ്രവർത്തകർ പ്രചരിപ്പിക്കാറുണ്ട് . സിനിമകളുടെ പ്രചാരണത്തിനായി ഇൻഫ്ലുൻസർ ആയും ശ്വേതാ വാരിയർ പ്രവർത്തിക്കുന്നു .

അമിതാഭ്‌ ബച്ചൻ , ഷാരൂഖ് ഖാൻ , സൽമാൻ ഖാൻ , മിഥുൻ ചക്രവർത്തി, ടൈഗർ ഷ്‌റോഫ് തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ , കങ്കണ റണാവത് , മാധുരി ദീക്ഷിത് , ആലിയ ഭട്ട് , ബാഹുബലി നായിക തമന്ന ഭാട്ടിയ , മീനാക്ഷി ശേഷാദ്രി എന്നിവർക്കൊപ്പവും ശ്വേതാ വാരിയർ നൃത്തം ചെയ്തിട്ടുണ്ട് . ശ്വേതാ വാര്യരുടെയും അമ്മ അംബിക വാരസ്യാരുടെയും പേരുകൾ യുനെസ്കോ അംഗീകരിച്ച ഇന്റർനാഷണൽ ഡാൻസ് ഡയറക്ടറിയിൽ ഈയിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോൾ ഹിന്ദി ചാനലുകളിൽ കൊറിയോഗ്രാഫറായി പ്രവർത്തിക്കുന്ന ശ്വേത ഇന്ത്യയിലും വിദേശത്തും പരിശീലന ക്‌ളാസ്സുകളും നടത്തുന്നു . വിക്രം വേദ എന്ന സിനിമയിൽ ഗണേഷ് ഹെഗ്ഡെക്കൊപ്പം നൃത്ത സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട് . ഗുരുവായൂരിൽ ആദ്യമായാണ് ശ്വേത നൃത്തമവതരിപ്പിക്കുന്നത് . അമ്മ അംബിക വാരസ്യാർ മുംബയിൽ ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമി എന്ന പേരിൽ ഭരതനാട്യം ക്‌ളാസ്സുകൾ നടത്തുന്നു . അച്ഛൻ ചന്ദ്രശേഖരൻ ട്രാവൽ ഏജൻസി ജോലികൾ ചെയ്യുന്നു. സഹോദരൻ ശരത് വാരിയർ പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും എഡിറ്റിംഗ് കോഴ്സ് കഴിഞ്ഞു ഡോക്യൂമെന്ററി സിനിമ എഡിറ്റിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു .

Latest articles

ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു

മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ദർശനത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 11 നു രാവിലെ...

താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു

താനെ: ശ്രീനാരായണ മന്ദിര സമിതിയും സാൾട്ട് സിറ്റി റോട്ടറി ക്ലബ്ബും ചേർന്ന് ഹീരാമോംഗി നവനീത് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സാറ്റലൈറ്റ്...

പഹൽ​ഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും, പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനുമായി നാളെ, 26th April 2025...

മുംബൈ നാടകവേദി വീണ്ടും സജീവമാകുന്നു; സാരഥിയുടെ ‘കുട്ടിച്ചാത്തൻ’ ഏപ്രിൽ 27ന് അരങ്ങിലെത്തും

മുംബൈയിൽ ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള നാടകവേദി സജീവമാകുന്നു. മുംബൈ നാടക വേദിയിലെ പ്രമുഖരോടൊപ്പം പുതു തലമുറക്കാരും...
spot_img

More like this

ശ്രീനാരായണ മന്ദിരസമിതി ഗുരുദർശനത്തിൽ സെമിനാർ നടത്തുന്നു

മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ദർശനത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 11 നു രാവിലെ...

താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു

താനെ: ശ്രീനാരായണ മന്ദിര സമിതിയും സാൾട്ട് സിറ്റി റോട്ടറി ക്ലബ്ബും ചേർന്ന് ഹീരാമോംഗി നവനീത് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സാറ്റലൈറ്റ്...

പഹൽ​ഗാം ഭീകരാക്രമണം; നാളെ നായർ വെൽഫെയർ അസ്സോസിയേഷൻ അനുശോചന യോഗം

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും, പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനുമായി നാളെ, 26th April 2025...