ഇന്ത്യയിൽ വിവിധ മതങ്ങൾ, ഭാഷകൾ, ആചാരങ്ങൾ, വേഷഭൂഷകൾ, ഭക്ഷണശീലങ്ങൾ എന്നിവ ഉണ്ടായിട്ടും, ഭാരതീയ സംസ്കാരം എല്ലാവരേയും ഒരേ ദേശസ്നേഹത്തിലേക്ക് നയിക്കുന്നുവെന്ന് കേരള ഗവർണർ ആർ വി അർലേക്കർ പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂനെയിൽ നിൽക്കുമ്പോൾ കേരളത്തിലാണെന്ന പ്രതീതിയാണ് അനുഭവപ്പെടുന്നതെന്നും നിറഞ്ഞ കൈയ്യടികൾക്കിടയിൽ ഗവർണർ സന്തോഷം പങ്കിട്ടു.
മഹാരാഷ്ട്രയിൽ മലയാളികൾ കേരളത്തിലെ ഓണവും വിഷുവും മറ്റും ആഘോഷിക്കുന്നതു പോലെ കേരളത്തിൽ താമസമാക്കിയ മഹാരാഷ്ട്രക്കാരെ ഒരുമിപ്പിച്ചു മെയ് 1 ന് മഹാരാഷ്ട്ര ദിനം നടത്തുവാനും പദ്ധതിയുണ്ടെന്ന് ഗവർണർ പറഞ്ഞു.
കേന്ദ്രീയ നായർ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച വിഷു കൂട്ടായ്മയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു കേരള ഗവർണർ.

പുനെയിലും പി.സി.എം.സി. മേഖലയിലുമായി പ്രവർത്തിക്കുന്ന ഒമ്പത് നായർ സർവീസ് സൊസൈറ്റി യൂണിറ്റുകൾ ചേർന്ന കേന്ദ്ര സംഘടനയുടെ വിഷു കൂട്ടായ്മ ഏപ്രിൽ 20ന് അക്കുർഡി ജി ഡി മാഡ്ഗുൽക്കർ നാട്യഗൃഹത്തിൽ നടന്നു.
കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര മോഹോൾ, മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ, എം പി ശ്രീരാംഗ് ബാർണെ, എം എൽ എ മാരായ ശങ്കർ ജഗ്താപ്, മഹേഷ് ലാൻഡ്ഗെ, ഡെപ്യൂട്ടി സ്‌പീക്കർ അണ്ണാ ദാദു ബൻസോഡെ, എം എൽ സി ഉമാ ഖാപ്രെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ചടങ്ങിൽ എം.പി. മാർവെൽ അപ്പാ ബാർണെ, ചിഞ്ച്വാഡ് എം.എൽ.എ. ശങ്കർഭൗ ജഗതാപ്പ്, എം.എൽ.സി. അമിത് ഘോർകെ, എം.എൽ.സി. ഉമാ ഖാപ്രെ കൂടാതെ സാമൂഹിക സാംസ്‌കാരിക വ്യവസായ മേഖലകളിൽ നിന്നും പ്രമുഖർ പങ്കെടുത്തു.
എസ്. ഗണേഷ് കുമാർ (എം.ഡി., ആയോക്കി ഫാബ്രിക്കൺ പ്രൈവറ്റ് ലിമിറ്റഡ്), പി.എസ്.ആർ. പിള്ള (എം.ഡി., മകരജ്യോതി ഗ്രൂപ്പ് ഓഫ് കമ്പനീസ്), പി.എൻ. കെ നായർ (എം.ഡി., പി.എൻ.കെ ഗ്രൂപ്പ് ഓഫ് കമ്പനീസ്), എം.എസ്. ഉണ്ണികൃഷ്ണൻ (സി.ഇ.ഒ., ഐ.ഐ.ടി.എം. മുംബൈ), എന്നിവരും ചടങ്ങിൽ സജീവ സാന്നിധ്യമായി.
കെ.പി.എൻ.എസ് എസ് പ്രസിഡൻറ് ദിലീപ് നായർ, ജനറൽ സെക്രട്ടറി മനോജ് എസ് പിള്ള, ട്രഷറർ നന്ദകുമാർ എം.പി പരിപാടിയുടെ കൺവീനർ കെ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
യുവജനങ്ങൾക്കും സ്ത്രീകൾക്കും സംഘടനയിൽ കൂടുതൽ പങ്കാളിത്തം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജനറൽ സെക്രട്ടറി മനോജ് എസ്. പിള്ള വിശദീകരിച്ചു. പുനെയിലെ വിവിധ മേഖലയിലായി വിവിധ യുവജന പ്രവർത്തനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ നടത്താനാണ് പദ്ധതി.
പ്രോഗ്രാം കൾച്ചറൽ കമ്മിറ്റി കൺവീനർമാരായ അശോക് നായർ, ഉണ്ണികൃഷ്ണൻ ഏകോപനം നിർവഹിച്ചു.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. For more photos of the event click here >>