കശ്മീരിൽ നടന്ന ആക്രമണത്തിൽ മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു. 9 വിനോദസഞ്ചാരികളുടെ ഗ്രൂപ്പിലെ 3 പേരാണ് കൊല്ലപ്പെട്ടത് . സഞ്ജയ് ലെലെ, അതുൽ മോനെ, ഹേമന്ത് ജോഷി എന്നിവർക്കാണ് ദാരുണാന്ത്യം. കുടുംബത്തോടൊപ്പമുള്ള വിനോദയാത്രക്കിടെയായിരുന്നു സംഭവം.
അതെ സമയം തലനാരിഴയ്ക്കാണ് നാഗ്പൂരിൽ നിന്നുള്ള കുടുംബം രക്ഷപ്പെട്ടത്. 26 പേരുടെ ജീവൻ അപഹരിച്ച സംഭവത്തിൽ ഇനിയും ഞെട്ടൽ വിട്ട് മാറാതെയാണ് നാഗ്‌പൂർ നിവാസികളായ ദമ്പതികൾ സംഭവം വിവരിച്ചത്. മകനോടൊപ്പമായിരുന്നു ഇവർ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി കാശ്മീരിലെത്തിയത്.
സംഭവ സ്ഥലത്ത് നിന്ന് ആക്രമണത്തിന് തൊട്ടു മുൻപാണ് കുടുംബം
മറ്റൊരു സ്ഥലത്തേക്ക് പോയത്. സംഭവം നടക്കുമ്പോൾ 20 മിനിറ്റ് അകലെയായിരുന്നു ഇവരെല്ലാം
വെടിയൊച്ച കേട്ടയുടൻ ഭാര്യയെയും മകനെയും കൂട്ടി ഓടുകയായിരുന്നു . കുടുംബത്തിന്റെ സുരക്ഷയായിരുന്നു മുഖ്യം. ഓടുന്നതിനിടയിൽ ഭാര്യയുടെ കാലിനും ഒടിവ് സംഭവിച്ചു.
ചത്തവരെപ്പോലെ നിലത്ത് കിടക്കുന്ന കുറെ പേരെ ഓടുന്നതിനിടയിൽ കാണാനായത് യുദ്ധ സമാനമായ അന്തരീക്ഷമാണ് സൃഷ്ടിച്ചതെന്ന് ഇവർ പറയുന്നു.
സമീപ കാലത്ത് സാധാരക്കാർക്ക് നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് കശ്മീർ സാക്ഷ്യം വഹിച്ചത്
കാശ്മീർ ആക്രമണം; മുംബൈയിൽ നിന്നുള്ള 3 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു