വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സ്ഥാനാരോഹണം ശനിയാഴ്ച ജൂൺ 14ന് നടക്കും. നവി മുംബൈയിലെ മാപ്പെ കൺട്രി ഇൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ നേതാക്കളും ഏഷ്യൻ മേഖലാ പ്രതിനിധികളും ദേശീയ ഭാരവാഹികളും മഹാ സമ്മേളനത്തിൽ പങ്കെടുക്കും.
ഇതിനകം 168 രാജ്യങ്ങളിൽ സാന്നിധ്യമുള്ള സംഘടനയുടെ പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലും ശ്രുംഖല വ്യാപിപ്പിക്കുന്നതെന്ന് സംസ്ഥാന കൺവീനർ ഡോ.ഉമ്മൻ ഡേവിഡ് പറഞ്ഞു. കഴിഞ്ഞ ദിവസം താനെ സത്ക്കാർ ഹോട്ടലിൽ നടന്ന ആലോചന യോഗത്തിൽ മഹാരാഷ്ട്ര കൗൺസിൽ കോർ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഔദ്യോദിക പ്രഖ്യാപനവും സ്ഥാനാരോഹണവും ജൂൺ 14ന് നടക്കുന്ന മഹാ സമ്മേളനത്തിൽ നടക്കും. For more photos click here
മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തെ ഏകോപിപ്പിച്ച് സാമൂഹിക, സാംസ്‌കാരിക, സേവന രംഗങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ചാപ്റ്ററിന്റെ ലക്ഷ്യം. വലിയ പ്രതീക്ഷയോടെയാണ് ചുമതല ഏറ്റെടുത്തിരിക്കുന്നതെന്ന് ഡോ.ഡേവിഡ് വ്യക്തമാക്കി.
ആഗോള മലയാളി സമൂഹത്തിന്റെ ഭാഗമാകാനും കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുമുള്ള അവസരമായാണ് മഹാരാഷ്ട്ര സംസ്ഥാന കൗൺസിൽ നിയുക്ത പ്രസിഡന്റ് ഡോ.റോയ് ജോൺ മാത്യു പ്രതികരിച്ചത്.
ആഗോള തലത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ സംഘടനയുടെ സംസ്ഥാന കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഡൊമിനിക് പോൾ വിശദീകരിച്ചു.
കോർ കമ്മിറ്റി അംഗങ്ങൾ ആലോചന യോഗത്തിൽ പങ്കെടുത്തു.