ഒഡീഷയിലെ ഫെനി ദുരിതാശ്വാസ ക്യാമ്പിലേക്ക് മുംബൈയിൽ നിന്നും സാധന സമഗ്രഹികൾ ശേഖരിക്കുന്നതിന് തിരക്കിൽ ഇവ സൂക്ഷിക്കാൻ ഇടം തേടിയാണ് സന്നദ്ധ സേവകർ ഒഡീഷാ ഭവൻ അധികൃതരെ സമീപിച്ചത്. എന്നാൽ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലത്തിനായി അനുവാദം നൽകാനാവില്ലെന്ന് പറഞ് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു മാറി. അങ്ങിനെയാണ് തൊട്ടടുത്ത കേരളാ ഹൌസ് ഇവർക്കെല്ലാം ആശ്രമായത്.

കേരളാ ഹൌസ് മാനേജർ രാജീവിന്റെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ ടൺ കണക്കിന് സാധന സമഗ്രഹികളാണ് സമാഹരിച്ചത്. മലയാളികളടക്കം മഹാരാഷ്ട്രയിലെ വിവിധ സംഘടനകൾ രംഗത്തെത്തിയതോടെ ദിവസങ്ങൾക്കുള്ളിൽ ക്യാമ്പിലേക്കുള്ള സാധനങ്ങളുമായി മുംബൈയിൽ നിന്നും സഹായങ്ങൾ ഒഴുകി.

സാമൂഹിക പ്രതിബദ്ധതയിൽ മുന്നിട്ടു നിൽക്കുന്ന പൻവേൽ മലയാളി സമാജം രണ്ടു ലക്ഷം രൂപക്കുള്ള ദുരിതാശ്വാസ സഹായങ്ങളാണ് ഒഡീഷയിലെ ഫെനി ദുരിതബാധിത പ്രദേശങ്ങൾക്ക് വേണ്ടി കൈമാറിയത്. അവതാരകയും സാമൂഹിക പ്രവർത്തകയുമായ സിന്ധു നായരാണ് മുംബൈയിൽ നിന്നും ഒഡീഷയിലെ ദുരിത ബാധിതർക്കുള്ള സഹായമെത്തിക്കുന്നതിനായി നേതൃത്വം നൽകിയവരിൽ പ്രധാനികൾ.
കേരളാ ഹൌസിൽ നിന്നും സാധന സാമ്രഹികൾ നിറച്ച ട്രക്ക് പുറപ്പെടുന്നതിന് മുൻപ് സന്നദ്ധ സേവകരെയും സംഘടനാ ഭാരവാഹികളെയും സ്ഥലം പോലീസ് മേധാവികളുടെ ആഭിമുഖ്യത്തിൽ പ്രത്യേകം ആദരിച്ചു. സമയോചിതമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെട്ട കേരളാ ഹൌസ് അധികൃതരെയും മലയാളി സന്നദ്ധ സേവകരുടെ സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം പരാമർശിച്ചു. ആശിഷ് എബ്രഹാം, സുകേഷ് പൂക്കുളങ്ങര, തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.