ഡൽഹിയിൽ നിന്നുള്ള യാത്രക്കിടെ സോളാപൂർ ധുലെ ദേശീയ പാതയിൽ രാവിലെ ആറു മണിയോടെയാണ് സംഭവം. മെൽബിൻ മാത്യുവും കുടുംബവും സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിൽ നിന്നാണ് മെൽബിന്റെ പതിനാലോളം ബാഗുകൾ അടങ്ങുന്ന വിലപിടിപ്പുള്ള സാധന സമഗ്രഹികൾ നഷ്ടപ്പെട്ടത്. സംഭവത്തിൽ മെൽബിൻ മാത്യു നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. എന്നാൽ പരാതി നൽകിയിരുന്നെങ്കിലും കുടുംബവുമായി യാത്ര ചെയ്തിരുന്ന മെൽബിന് ഇതിന് പുറകെ പോകാൻ കഴിയാതിരുന്ന അവസ്ഥയിലാണ് ഓൾ ഇന്ത്യ പീപ്പിൾ ഫോറം പ്രതിനിധി മനോജ്, പൂനെയിലെ സാമൂഹിക പ്രവർത്തകനായ എം വി പരമേശ്വരൻ എന്നിവർ തുണയായത്.
യാത്രക്കിടെ സംഭവിച്ച അനിഷ്ടസംഭവത്തിൽ മെൽബിന് വേണ്ടി കേസ് റജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ നൽകിയും സമ്മർദ്ദം ചെലുത്തിയുമാണ് അന്വേഷണം ഊർജിതമാക്കിയത്. മെൽബിനും കുടുംബവും സുരക്ഷിതമായി ജന്മനാട്ടിലെത്തിയെന്ന് മനോജ് പറഞ്ഞു. കേസ് അന്വേഷണം നടന്നു കൊണ്ടിരിക്കയാണ്.
യാത്രാമധ്യേ പെട്രോൾ പമ്പിൽ ഡീസൽ നിരക്കുന്നതിനിടെയാണ് സഞ്ചരിച്ചിരുന്ന ബസ്സിൽ നിന്ന് ബാഗുകൾ കാണാതായത്. രണ്ടു സഫാരി ബാഗുകൾ, രണ്ടു പാസഞ്ചർ ബാഗുകൾ, ഒരു ഹാൻഡ് ബാഗ്, രണ്ടു ബ്രൗൺ ബാഗുകൾ, ഒരു പർപ്പിൾ സഫാരി ബാഗ്, മൂന്ന് നീല ബാഗുകൾ, ഒരു സ്യുട്ട്കേസ് തുടങ്ങി പതിനാലോളം ബാഗുകളും , കുട്ടിയുടെ ഹോളി കമ്മ്യുണിയൻ സർട്ടിഫിക്കറ്റ്, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുമാണ് കവർച്ച ചെയ്തത്.