മുംബൈ സാംസ്‌കാരിക ലോകത്തെ നിറ സാന്നിധ്യമായിരുന്ന സുമാ രാമചന്ദ്രന്റെ വിയോഗത്തിൽ അനുസ്മരിച്ച് മലയാള ഭാഷാ പ്രചാരണ സംഘം.
മുംബൈയിലെ മികച്ച സാംസ്‌കാരികപ്രവര്‍ത്തകയും കലാസംഘാടകയും മുംബൈ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ ആരംഭകാലം മുതലുള്ള സജീവപ്രവർത്തകയുമായിരുന്നു സുമാ രാമചന്ദ്രൻ. സുമയുടെ ആകസ്മിക വിയോഗം മുംബൈ സാംസ്‌കാരിക രംഗത്തിന് ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണെന്ന് കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി എൻ ഹരിഹരൻ അനുസ്മരിച്ചു.

വാഷി കേരള ഹൌസിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സുമയുടെ ഓർമ്മകൾ പങ്ക് വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ട്രഷറർ പി രാമചന്ദ്രൻ, MBPS മേഖല പ്രസിഡന്റ് വർഗീസ് ജോർജ്, എന്നിവർ സന്നിഹിതരായിരുന്നു.

മുംബൈയിൽ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആരംഭ കാലം മുതൽ സജീവ പ്രവർത്തകയായിരുന്നു സുമ രാമചന്ദ്രൻ. കലാ സാംസ്കാരിക രംഗത്തെ പ്രമുഖനായ കേളി രാമചന്ദ്രന്റെ സഹധർമ്മിണിയാണ്.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ രുഗ്മണി സാഗർ, എം ജി അരുൺ, സുരേഷ് വർമ്മ, നിഷ ഗിൽബർട്ട്, രാജശ്രീ മോഹൻ നായർ, ശ്രീകാന്ത് നായർ, പി ഡി ജയപ്രകാശ്, വത്സൻ മൂർക്കോത്ത്, ജീവൻരാജ്, അനിൽ പെരുമല, ശ്രീകുമാർ മാവേലിക്കര തുടങ്ങിയവർ പങ്കെടുത്തു.