Search for an article

HomeNewsമാച്ച് ഫിക്സിങ്' ആരോപണങ്ങളിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം, സംസ്ഥാനത്ത് മശാൽ യാത്ര നാളെ

മാച്ച് ഫിക്സിങ്’ ആരോപണങ്ങളിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം, സംസ്ഥാനത്ത് മശാൽ യാത്ര നാളെ

Published on

spot_img

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന “മാച്ച് ഫിക്സിങ്” വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി) രംഗത്ത്. ഇതിന്റെ ഭാഗമായി ജൂൺ 12 വ്യാഴാഴ്ച മുതൽ 14 വരെ സംസ്ഥാനവ്യാപകമായി ‘പന്തംകൊളുത്തി പ്രകടനം’ (മശാൽ യാത്ര) സംഘടിപ്പിക്കുമെന്ന് എം.പി.സി.സി. ജനറൽ സെക്രട്ടറി ജോജോ തോമസ് അറിയിച്ചു.

മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡൻ്റ് ഹർഷവർധൻ സക്പാൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാനും രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിൽ ജനകീയ പിന്തുണ ഉറപ്പാക്കാനുമാണ് ഈ പ്രതിഷേധം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം നീക്കങ്ങൾ. നമ്മുടെ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ഇത് ചെറുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പ്രതിഷേധം ജനാധിപത്യ സംരക്ഷണത്തിനായുള്ള നമ്മുടെ ശക്തമായ പ്രതിരോധമായിരിക്കും. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, പ്രതിപക്ഷത്തിന്റെ ശബ്ദം ഉയർത്താനും നമുക്ക് ചരിത്രപരമായ ഒരു കടമയുണ്ട്. നാളത്തെ മശാൽ യാത്ര ഈ പോരാട്ടത്തിന്റെ ഉജ്ജ്വലമായ തുടക്കമായിരിക്കും ഹർഷവർധൻ സക്പാൽ പ്രസ്താവനയിൽ പറഞ്ഞു.

ജൂൺ 10 ചൊവ്വാഴ്ച വസായിൽ ചേർന്ന ആലോചനായോഗം പ്രവർത്തകരിൽ വലിയ ആവേശം സൃഷ്ടിച്ചു. എം.പി.സി.സി ജനറൽ സെക്രട്ടറിയും വസായ്-വിരാർ കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ ഇൻചാർജുമായ ശ്രീ. ജോജോ തോമസ്, ജില്ലാ പ്രസിഡൻ്റ് ഓനിൽ അൽമേഡ, എം.പി.സി.സി ജനറൽ സെക്രട്ടറി വിജയ് പാട്ടീൽ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളും വസായ്-വിരാർ കോൺഗ്രസ് കമ്മിറ്റിയിലെ നൂറുകണക്കിന് പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. നാളെ വസായിൽ നടക്കുന്ന മശാൽ യാത്ര ഉൾപ്പെടെ, വരാനിരിക്കുന്ന സംസ്ഥാനവ്യാപകമായ പ്രതിഷേധ പരിപാടികൾക്കുള്ള അവസാനവട്ട ഒരുക്കങ്ങൾ യോഗം വിലയിരുത്തി.

പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് മറുപടി നൽകാതെ ഒഴിഞ്ഞുമാറിയത് ഞെട്ടിക്കുന്നതും ആശങ്കാജനകവുമാണെന്ന് ജോജോ തോമസ് ചൂണ്ടിക്കാട്ടി. കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന രീതിയിൽ ബി.ജെ.പി. നേതാക്കൾ ഈ വിഷയത്തിൽ മറുപടി നൽകാൻ ശ്രമിക്കുന്നതായും അദ്ദേഹം വിമർശിച്ചു. “തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് തന്നെ, പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്കകൾക്ക് നേരിട്ടുള്ള, സുതാര്യമായ ഉത്തരങ്ങൾ ലഭിക്കാൻ പൗരന്മാർക്ക് അർഹതയില്ലേയെന്ന് ജോജോ തോമസ് ചോദിച്ചു “ഇതൊരു രാഷ്ട്രീയ സമരമെന്നതിലുപരി, രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണ്.” സമാധാനപരവും എന്നാൽ അതിശക്തവുമായ ഈ പ്രതിഷേധം ജില്ലയിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കി ചരിത്രപരമാക്കാൻ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest articles

മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖല പൊതുയോഗം ആഗസ്റ്റ്‌ 3 ന്

മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ വാർഷിക പൊതുയോഗം ആഗസ്റ്റ്‌ 3 ന് ഞായറാഴ്ച ഉച്ച തിരിഞ്ഞ്...

മലയാളം മിഷൻ ഗൃഹസന്ദർശന മാസാചരണത്തിന് മികച്ച പ്രതികരണം

മലയാളം മിഷൻ മുംബൈ ചാപ്റ്റർ അതിന്‍റെ പന്ത്രണ്ട് മേഖലകളിലുമായി 2025 ജൂലൈ ഒന്നു മുതൽ നടത്തി വരുന്ന ഗൃഹസന്ദർശന...

മോഹിനിയാട്ടത്തിൽ വിസ്മയക്കാഴ്ചയായി ടാഗോർ ഹാളിൽ ലാസ്യലഹരി

തിരുവനന്തപുരം: മോഹിനിയാട്ടത്തിന്റെ ലാളിത്യവും ശാസ്ത്രീയതയും ലയിച്ച കലാ സന്ധ്യയ്ക്ക് തിരുവനന്തപുരം ടാഗോർ ഹാൾ വേദിയായി. സൗഗന്ധിക സെന്റർ ഫോർ...

മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അപലപനീയമെന്ന് കോൺഗ്രസ് നേതാവ് നെല്ലൻ ജോയി

രാജ്യത്ത് ദേശവിരുദ്ധ ശക്തികൾ സന്യസ്ഥർക്ക് എതിരെയുള്ള അക്രമങ്ങൾ തുടരുകയാണെന്നും മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്...
spot_img

More like this

മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖല പൊതുയോഗം ആഗസ്റ്റ്‌ 3 ന്

മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലയുടെ വാർഷിക പൊതുയോഗം ആഗസ്റ്റ്‌ 3 ന് ഞായറാഴ്ച ഉച്ച തിരിഞ്ഞ്...

മലയാളം മിഷൻ ഗൃഹസന്ദർശന മാസാചരണത്തിന് മികച്ച പ്രതികരണം

മലയാളം മിഷൻ മുംബൈ ചാപ്റ്റർ അതിന്‍റെ പന്ത്രണ്ട് മേഖലകളിലുമായി 2025 ജൂലൈ ഒന്നു മുതൽ നടത്തി വരുന്ന ഗൃഹസന്ദർശന...

മോഹിനിയാട്ടത്തിൽ വിസ്മയക്കാഴ്ചയായി ടാഗോർ ഹാളിൽ ലാസ്യലഹരി

തിരുവനന്തപുരം: മോഹിനിയാട്ടത്തിന്റെ ലാളിത്യവും ശാസ്ത്രീയതയും ലയിച്ച കലാ സന്ധ്യയ്ക്ക് തിരുവനന്തപുരം ടാഗോർ ഹാൾ വേദിയായി. സൗഗന്ധിക സെന്റർ ഫോർ...