ഹിൽ ഗാർഡൻ അയ്യപ്പ ഭക്ത സംഘം (HGABS) കൊങ്കണിപാഡ മുനിസിപ്പൽ സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം നടത്തി. താനെ നഗരത്തിൽ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൻ്റെ മലയോരത്ത് ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്.
രാവിലത്തെ സെഷനിൽ 5 മുതൽ 8 വരെ ക്ലാസിലുള്ള കുട്ടികൾക്കും ബാലാവാടിയിലെ കുട്ടികൾക്കും ഉള്ള പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഉച്ചയ്ക്കുശേഷം ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഉള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
തുടർച്ചയായി പതിനഞ്ചാം വർഷമാണ് സിറ്റിക്കുള്ളിലെ ആദിവാസി മേഖലയായ ഈ സ്കൂളിലേക്ക് അയ്യപ്പഭക്തസംഘം പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീട്ടിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത് അംഗൻവാടി മുതൽ എട്ടാം ക്ലാസ് വരെയുള്ള 168 കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
പുസ്തക വിതരണത്തിന് ഫെഡറൽ ബാങ്ക് മാൻപാട ബ്രാഞ്ച് ചീഫ് മാനേജർ ശ്രീമതി രുചിതാ മനെതി, അയ്യപ്പഭക്ത സംഘത്തിൽ നിന്ന് കെ ജി കുട്ടി, ശശികുമാർ നായർ, രമേശ് ഗോപാലൻ, ഡോക്ടർ ശോഭന നായർ എന്നിവർ പങ്കെടുത്തു
അയ്യപ്പഭക്ത രൂപവത്കരിച്ചിട്ട് 30 വർഷമായി. അന്നുമുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു