മുംബൈ സാന്താക്രൂസ് മാർ തോമാ ഇടവകയിലെ ഓണാഘോഷം സെപ്റ്റംബർ 27ാം തീയതി നടന്നു.
മലയാള ചലച്ചിത്ര നടിയും പ്രൊഡ്യൂസറുമായ ഷീലു ഏബ്രഹാം മുഖ്യാതിഥിയായിരുന്നു. വികാരി റവ. പ്രസാദ് മാത്യു അധ്യക്ഷത വഹിച്ചു. റവ. തോമസ് ജോർജ്, ഷെബിൻ ജോൺ, അവിനാഷ് റെജി എന്നിവർ പ്രസംഗിച്ചു.
ഇടവക യുവജന സഖ്യം നേതൃത്വം നൽകിയ പരിപാടിയിൽ ഇരുനൂറ്റി അമ്പതോളം ജനങ്ങൾ പങ്കെടുത്തു. ഓണമത്സരങ്ങൾ, കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം ഓണസദ്യയോടെ പരിപാടി അവസാനിച്ചു.
