കേരള ബോക്സ് ഓഫീസിൽ വീണ്ടും തന്റെ ശക്തി തെളിയിച്ച് മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർസ്റ്റാറായി മാറുകയാണ് മോഹൻലാൽ. തുടർച്ചയായ നാല് വമ്പൻ പരാജയങ്ങൾക്കുശേഷം, 2025ൽ ലാലേട്ടൻ തന്റേതായ മാജിക് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
ഈ വർഷം മാത്രം മോഹൻലാൽ സ്വന്തമാക്കിയ ബോക്സ് ഓഫീസിലെ നേട്ടം ഏകദേശം 250 കോടി രൂപയാണ്.
വർഷത്തിന്റെ തുടക്കത്തിൽ റിലീസ് ചെയ്ത ‘എമ്പുരാൻ’ കേരളത്തിൽ മാത്രം 86 കോടിയും ആഗോളതലത്തിൽ 325 കോടി രൂപയോളം നേടി റെക്കോർഡ് സൃഷ്ടിച്ചു. പിന്നാലെ പുറത്തിറങ്ങിയ ‘തുടരും’ മോഹൻലാലിന്റെ തുടർച്ചയായ 200 കോടി ക്ലബ് ചിത്രമായി. കേരളത്തിൽ നിന്നുമാത്രം 118 കോടി രൂപയാണ് ഈ ചിത്രം സ്വന്തമാക്കിയത്.
ഇതിനു പിന്നാലെയാണ് ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത്.
അതേസമയം, ചോട്ടാ മുംബൈയ്ക്ക് ശേഷം മോഹൻലാലിന്റെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രം രാവണപ്രഭു’ റീ റിലീസും ഇപ്പോൾ തീയേറ്ററുകൾ ഇളക്കി മറിക്കുകയാണ്. 24 വർഷങ്ങൾക്ക് ശേഷം 4K മികവോടെ വീണ്ടും തിയേറ്ററുകളിലെത്തിയ ഈ ചിത്രം പ്രേക്ഷകർ ആരവങ്ങളോടെയാണ് സ്വീകരിച്ചത്.
മലയാള സിനിമയുടെ ചരിത്രത്തിൽ മറ്റൊരു നടനും എത്തിപ്പിടിക്കാൻ കഴിയാത്ത അംഗീകാരങ്ങളും ആരാധകരുടെ സ്നേഹവും നേടി മുന്നേറുകയാണ് മോഹൻലാൽ
Also Read | ലോകം തിരഞ്ഞ മലയാളികളിൽ മോഹൻലാൽ മുന്നിൽ
