സിനിമയെ കുറിച്ചും താരങ്ങളെ കുറിച്ചും അറിയാൻ ലോക ജനത ആശ്രയിക്കുന്ന വെബ് പോർട്ടലായ ഐഎംഡിബി (ഇൻ്റർനെറ്റ് മൂവി ഡാറ്റാബേസ്) ആഗോള തലത്തിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഇന്ത്യൻ ചലച്ചിത്ര താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു.
ലോകം തിരഞ്ഞ 100 ഇന്ത്യൻ താരങ്ങളുടെ പേരുകൾ പുറത്ത് വിട്ട പോർട്ടൽ ലിസ്റ്റിലെ മലയാളത്തിൽ നിന്നുള്ള താരങ്ങളിൽ ഒന്നാമൻ മോഹൻലാൽ തന്നെ. തൊട്ടു പുറകെ ദുൽഖർ സൽമാൻ, മമ്മൂട്ടി, ഫഹദ് ഫാസിൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവരാണ്.
രാജ്യാന്തര പട്ടികയിൽ നാല്പത്തിയെട്ടാം സ്ഥാനത്താണ് മോഹൻലാൽ ഇടം നേടിയത്. ലിസ്റ്റിലെ അൻപത്തിയൊൻപതാം സ്ഥാനത്ത് ദുൽഖർ സൽമാനും മെഗാസ്റ്റാർ മമ്മൂട്ടി അറുപത്തി മൂന്നാം സ്ഥാനത്തും, ഫഹദ് ഫാസിൽ എണ്പത്തിയൊന്നാം സ്ഥാനത്തുമാണ്. ലിസ്റ്റിലെ നൂറാം സ്ഥാനത്താണ് പൃഥ്വിരാജ് സുകുമാരൻ.
ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക പ്രമുഖ നടീനടന്മാരും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ദീപിക പദുക്കോൺ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, ആലിയ ഭട്ട്, ഇർഫാൻ ഖാൻ, ആമിർ ഖാൻ, സുശാന്ത് സിങ് രാജ്പുത്, സൽമാൻ ഖാൻ, ഹൃതിക് റോഷൻ, അക്ഷയ് കുമാർ, കത്രീന കൈഫ്, അമിതാബ് ബച്ചൻ, സാമന്ത, കരീന കപൂർ, തൃപ്തി ഡിമ്രി, തമന്ന ഭാട്ടിയ, രൺബീർ കപൂർ, നയൻതാര, രൺവീർ സിങ്, അജയ് ദേവ്‌ഗൺ എന്നിവരാണ് ഈ ലിസ്റ്റിൽ യഥാക്രമം ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടിയത്.
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും
- കേന്ദ്ര കലോത്സവം നാളെ ഡോംബിവിലിയിൽ; സെൽഫി മത്സരത്തിലും ആവേശക്കാഴ്ചകൾ
- അണുശക്തിനഗറിലെ ഭാഗവത സപ്താഹ യജ്ഞം പരിസമാപ്തിയിലേക്ക്