കോപ്പര്‍ഖൈര്‍നെയിലെ ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററും മുംബൈ എഴുത്തുകൂട്ടവും സംയുക്തമായി മാര്‍ച്ച് 23, 24 തീയതികളില്‍ സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.
നവി മുംബൈയിലെ കോപ്പര്‍ഖൈര്‍നയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ചെറുകഥാക്യാമ്പിന്റെ രണ്ടാം ദിവസം, സമാപന ചടങ്ങില്‍ നാലു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടുന്നു.
ചന്ദ്രന്‍ സൂര്യശിലയുടെ നോവല്‍ ആനന്ദയാനം, രാജന്‍ കിണറ്റിങ്കരയുടെ നോവല്‍ നഗരച്ചൂടിലെ അമ്മനിലാവ്, തുളസി മണിയാറിന്റെ ചെറുകഥാ സമാഹാരം ഉപ്പിന്റെ മണമുള്ള നിഴലുകള്‍, ജ്യോതിലക്ഷ്മി നമ്പ്യാരുടെ ലേഖനസമാഹാരം നിയതിയുടെ നിദര്‍ശനങ്ങള്‍ എന്നിവയാണ് പ്രകാശനം ചെയ്യപ്പെടുന്നത്.
മാര്‍ച്ച് 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന സമാപന ചടങ്ങില്‍ എഴുത്തുകാരി മാനസി, ഡോക്ടര്‍ മിനി പ്രസാദ് എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സുരേഷ് നായര്‍, മായാദത്ത് എന്നിവര്‍ പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ പരിചയപ്പെടുത്തും. ദ്വിദിന ചെറുകഥാക്യാമ്പില്‍ ചെറുകഥാചര്‍ച്ചകളും പ്രഭാഷണങ്ങളും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരുകള്‍: മനോജ് മാളവിക- 9930306830, സുരേഷ് നായര്‍- 9029210030
Venue : New Bombay Cultural Centre, KoparKhairane, Navi Mumbai