More
    HomeNewsമുംബൈയിൽ നടുക്കുന്ന സംഭവം: അഞ്ചുവയസ്സുകാരി തട്ടിക്കൊണ്ടുപോയി 1.80 ലക്ഷത്തിന് വിറ്റു

    മുംബൈയിൽ നടുക്കുന്ന സംഭവം: അഞ്ചുവയസ്സുകാരി തട്ടിക്കൊണ്ടുപോയി 1.80 ലക്ഷത്തിന് വിറ്റു

    Published on

    മുംബൈ സാന്താക്രൂസിൽ നിന്ന് അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ലത്തീഫ് ഷെയ്ഖ് (52), ലോറൻസ് ഫെർണാണ്ടസ് (42), മംഗൾ ജാദവ് (38), കരൺ സനാസ്, ഡോ. വൃന്ദാ ചവാൻ (60) എന്നിവർക്കൊപ്പം ഒരു ഓട്ടോ ഡ്രൈവറും അറസ്റ്റിലായി. പ്രതികളിൽ ഒരാൾ സാന്താക്രൂസ് ഈസ്റ്റിലും അഞ്ചുപേർ പൻവേലിലും താമസിക്കുന്നവരാണ്. എല്ലാവരെയും നവംബർ 28 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

    കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. അമ്മയോടും സഹോദരനോടും കൂടി ഓട്ടോറിക്ഷയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെയോടെ ആരോ തട്ടിക്കൊണ്ടുപോയി. വീട്ടുജോലിക്കാരി വഴക്കുണ്ടാക്കി വീട്ടിൽ നിന്നും പോയിരുന്നതായും കുട്ടിയെ കാണാതായതോടെ വക്കോള പോലീസിൽ പരാതി നൽകിയതായും അധികൃതർ അറിയിച്ചു.

    അന്വേഷണത്തിനിടെ, പൻവേലിലേക്കു പോയി സാന്താക്രൂസിൽ തിരിച്ചെത്തിയ ഒരു ഓട്ടോറിക്ഷയെക്കുറിച്ച് പോലീസിന് നിർണായക വിവരം ലഭിച്ചു. കുട്ടിയെ കാണാതായ സ്ഥലത്ത് രണ്ടുപേരും ഒരു ബൈക്ക് യാത്രക്കാരനും സംശയാസ്പദമായി കറങ്ങുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഓട്ടോ ഉടമ ലത്തീഫ് ഷെയ്ഖിനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു.

    ചോദ്യംചെയ്യലിൽ, കുട്ടിയുടെ മാതൃസഹോദരനായ ലോറൻസ് ഫെർണാണ്ടസും ഭാര്യ മംഗൾ ജാദവുമാണ് തട്ടിക്കൊണ്ടുപോയതെന്ന് വെളിപ്പെട്ടു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇവർ കുട്ടിയെ കരൺ സനാസിന് 90,000 രൂപയ്ക്ക് വിറ്റതായും, പിന്നീട് സനാസ് കുട്ടിയെ ഡോ. വൃന്ദാ ചവാന് 1.80 ലക്ഷം രൂപയ്ക്ക് കൈമാറിയതായും കണ്ടെത്തി.

    വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ഡോ. വൃന്ദാ ചവാന്റെ വീട്ടിൽ പരിശോധന നടത്തി കുട്ടിയെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

    Latest articles

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു.

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതിയിൽ...

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...

    മുംബൈ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ...
    spot_img

    More like this