സ്കോളർഷിപ്പോടെയുള്ള ഉപരി പഠന സാധ്യതകളെക്കുറിച്ചുള്ള കരിയർ ഗൈഡൻസ് വെബ്ബിനാറിൽ പങ്കെടുക്കാം. ട്വൻറി ഫോർ ചാനലിൻറെ സഹ സ്ഥാപനമായ ട്വൻറിഫോർ സ്റ്റഡി അബ്രോഡാണ് മഹാരാഷ്ട്രയിലെ മലയാളികൾക്കായി ക്ലാസ് സംഘടിപ്പിക്കുന്നത്.
ട്വൻറി ഫോർ സ്റ്റഡി അബ്രോഡിനെ നയിക്കുന്ന, എംജി സർവകലാശാല മുൻ വിസികൂടിയായ ഡോ. ബാബു സെബാസ്റ്റ്യനാണ് ക്ലാസ് നയിക്കുന്നത്. ഡിസംബർ 1 തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് വെബ്ബിനാർ. വിദ്യാർഥികളും രക്ഷിതാക്കളും പരമാവധി പേർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു. ഗൂഗിൾ മീറ്റിനുള്ള ക്യു ആർ കോഡ് ഇതോടൊപ്പം നൽകുന്നു.
വിദേശത്ത് പഠിക്കാനുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനായി ഇൻസൈറ്റ് മീഡിയ സിറ്റി ആരംഭിച്ച പുതിയ സംരംഭമാണ് 24StudyAbroad.

More info : +918281271703

