മുംബൈയിൽ നിന്നു നാസിക് വരെ ലോക്കൽ ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്ന നടപടിയിൽ നിർണായക മുന്നേറ്റം. മൻമാഡിനും കസാറയ്ക്കും ഇടയിൽ 131 കിലോമീറ്റർ നീളമുള്ള പുതിയ റെയിൽപാതയ്ക്ക് റെയിൽവേ ബോർഡ് പച്ചക്കൊടി നൽകി. ഇതോടെ നാസിക്കിൽ നിന്നുള്ള ലോക്കൽ സർവീസുകൾ ആരംഭിക്കുന്നതിലെ ദീർഘകാല തടസ്സങ്ങൾ നീങ്ങുമെന്നാണ് പ്രതീക്ഷ.
മൻമാഡ്–കസാറ സെക്ഷനിൽ രണ്ട് പുതിയ റെയിൽവേ പദ്ധതികളാണ് അംഗീകരിച്ചത്. കുത്തനെയുള്ള ചരിവുകൾ ലഘൂകരിക്കുന്നതിനായി 18 തുരങ്കങ്ങൾ, സമർപ്പിത ചരക്ക് ട്രാക്കുകൾ, കൂടുതൽ സബർബൻ സർവീസുകൾക്കുള്ള ഇടം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. നിലവിൽ ദീർഘദൂര ട്രെയിനുകൾക്ക് ബങ്കർ എൻജിനുകൾ ആശ്രയിക്കേണ്ടിവരുന്ന വെല്ലുവിളികൾ ഒഴിവാക്കുന്ന തരത്തിലാണ് പുതിയ അലൈൻമെന്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
ചരക്ക് ട്രെയിനുകൾക്കായി പ്രത്യേക ട്രാക്കുകൾ നിർമിക്കുന്നത് സബർബൻ ശൃംഖലയുടെ വിപുലീകരണത്തിന് വഴിയൊരുക്കും. കസാറയ്ക്ക് അപ്പുറത്തേക്കുള്ള സബർബൻ സർവീസുകൾ സാധ്യമാക്കുന്നതിലൂടെ യാത്രക്കാരുടെ ദീർഘകാല ആവശ്യമായ നാസിക് ലോക്കൽ സർവീസ് യാഥാർഥ്യമാക്കാനാകുമെന്ന് റെയിൽവേ വ്യക്തമാക്കുന്നു. പുതിയ അലൈൻമെന്റ് നിലവിലെ റൂട്ടിലെ തിരക്ക് ഗണ്യമായി കുറയ്ക്കുമെന്നും അധികൃതർ പറയുന്നു.
പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈ–നാസിക്–മൻമാഡ് പാത സംസ്ഥാനത്തെ ഏറ്റവും കാര്യക്ഷമമായ പ്രാദേശിക ഗതാഗത ഇടനാഴികളിൽ ഒന്നായി മാറും. വടക്കൻ മഹാരാഷ്ട്രയെയും മുംബൈയെയും ബന്ധിപ്പിക്കുന്ന ഗതാഗതശേഷി വർധിപ്പിക്കാനും വ്യാവസായിക വളർച്ചക്കും ചരക്കുനീക്കത്തിനും വേഗം കൂട്ടാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ സമാന്തരപാതയ്‌ക്കൊപ്പം നാല് പുതിയ റെയിൽവേ സ്റ്റേഷനുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ലോകത്തെവിടെയിരുന്നും മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ Amchi Mumbai Fast News ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/5kId2BMw8CE39ivbf4oBs5
Join our Facebook Page for regular update
https://www.facebook.com/amchimumbailive
Subscribe Amchi Mumbai YouTube Channel

