More
    Homeനെരൂൾ–ദക്ഷിണ മുംബൈ ബോട്ട് സർവീസ് ഡിസംബർ 15-ന്; അരമണിക്കൂറിൽ പ്രിൻസസ് ഡോക്ക്

    നെരൂൾ–ദക്ഷിണ മുംബൈ ബോട്ട് സർവീസ് ഡിസംബർ 15-ന്; അരമണിക്കൂറിൽ പ്രിൻസസ് ഡോക്ക്

    Published on

    spot_img

    നവി മുംബൈയിലെ ദീർഘകാലമായി മുടങ്ങിക്കിടന്ന ജലഗതാഗത പദ്ധതി ഒടുവിൽ യാഥാർഥ്യമാകുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നെരൂൾ ഭൗച്ച ധാക്ക പാസഞ്ചർ ഫെറി സർവീസ് ഡിസംബർ 15 ന് ആരംഭിക്കും. ഇതോടെ നെരൂൾ– പ്രിൻസസ് ഡോക്ക് റൂട്ടിൽ അരമണിക്കൂറിലെത്താം. റോഡ് മാർഗം ഒന്നര മണിക്കൂർ വരെയാണ് യാത്രാസമയം.

    സിഡ്കോ നിർമ്മിച്ച നെരൂൾ പാസഞ്ചർ വാട്ടർ ടെർമിനലിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും ഈ പദ്ധതി.

    150 കോടി രൂപ ചെലവിട്ട് സിഡ്‌കോ നിർമിച്ച നെരൂൾ ബോട്ട് ജെട്ടി 2023-ൽ ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ആവശ്യമായ ആഴമില്ലായ്മയും ടെൻഡർ പ്രശ്നങ്ങളും മൂലം മൂന്നുവർഷത്തോളം പ്രവർത്തനരഹിതമായിരുന്നു. ഈ വർഷം ആദ്യം എലിഫന്റയിലേക്കുള്ള സർവീസുകൾ ആരംഭിച്ചതോടെയാണ് ജെട്ടി വീണ്ടും സജീവമായത്.

    നരിമാൻ പോയിന്റ്, ഫോർട്ട്, ബല്ലാർഡ് എസ്റ്റേറ്റ്, സിഎസ്ടി, കഫ് പരേഡ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജോലിക്കുപോകുന്നവർക്ക് ഈ സർവീസ് ഏറെ പ്രയോജനകരമാകും. ഒരാൾക്ക് 935 രൂപയാണ് നിരക്ക്. തുടക്കത്തിൽ 20 സീറ്റുള്ള ബോട്ടാണ് സർവീസ് നടത്തുക.

    നവിമുംബൈ വിമാനത്താവളം ഉടൻ പ്രവർത്തനക്ഷമമാകാനിരിക്കെ, നവിമുംബൈയിലെ ബഹുമുഖ ഗതാഗത സംവിധാനങ്ങളിൽ നെരൂൾ ബോട്ട് ജെട്ടി നിർണായക പങ്കുവഹിക്കുമെന്ന് സിഡ്‌കോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വിജയ് സിംഗാൾ വ്യക്തമാക്കി. ദൃഷ്ടി ഗ്രൂപ്പാണ് ബോട്ട് സർവീസ് നടത്തുന്നത്.

    കർശന സുരക്ഷാ മുൻകരുതലുകളോടെയാണ് സർവീസ്. എല്ലാ യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിക്കണം. ജെട്ടിയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി വരും മാസങ്ങളിൽ സ്പീഡ് ബോട്ട് ഷോ, ജറ്റ് സ്കീയിങ്, ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്, ഫ്ലമിംഗോ ടൂറിസം സർക്യൂട്ട് എന്നിവയും ആരംഭിക്കുമെന്ന് സിഡ്‌കോ അറിയിച്ചു

    ലോകത്തെവിടെയിരുന്നും മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ Amchi Mumbai Fast News ഗ്രൂപ്പിൽ അംഗമാകൂ

    https://chat.whatsapp.com/5kId2BMw8CE39ivbf4oBs5

    Join our Facebook Page for regular update

    https://www.facebook.com/amchimumbailive

    Subscribe Amchi Mumbai YouTube Channel

    https://www.youtube.com/@AmchiMumbaiOnline

    Latest articles

    മുംബൈ–നാസിക് ലോക്കൽ യാഥാർഥ്യത്തിലേക്ക്: മൻമാഡ്–കസാറ പുതിയ റെയിൽപാതയ്ക്ക് പച്ചക്കൊടി

    മുംബൈയിൽ നിന്നു നാസിക് വരെ ലോക്കൽ ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്ന നടപടിയിൽ നിർണായക മുന്നേറ്റം. മൻമാഡിനും കസാറയ്ക്കും ഇടയിൽ...

    മുംബൈയിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ: 60 സ്ത്രീകൾ ഉൾപ്പെടെ 82 പേർ 36 ദിവസത്തിനിടെ കാണാതായി

    മുംബൈ സുരക്ഷിതമായ നഗരമെന്ന വിശ്വാസങ്ങളെ തകിടം മറിക്കുന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇവിടുത്തെ താമസക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്...

    അന്റോപ് ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

    മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,ഡിസംബർ 13 ന്...

    ലണ്ടനിൽ അപൂർവ്വ ബഹുമതിയുമായി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും

    ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും കാജോളും ലണ്ടനിൽ എത്തിയത് ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ' (DDLJ) എന്ന ബ്ലോക്ക്ബസ്റ്റർ...
    spot_img

    More like this