More
    HomeNewsകേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവിലി ക്രിസ്തുമസ് കേക്ക് വിതരണം നടത്തി.

    കേരള കാത്തലിക് അസോസിയേഷൻ ഡോമ്പിവിലി ക്രിസ്തുമസ് കേക്ക് വിതരണം നടത്തി.

    Published on

    കേരള കാത്തലിക് അസോസിയേഷൻ മുംബൈ (KCA Mumbai) ഡോമ്പിവിലി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോമ്പിവലി ഈസ്റ്റിലും വെസ്റ്റിലുമുള്ള ജില്ലാ പരിഷത്ത്/മുനിസിപ്പൽ സ്കൂളുകളിൽ ക്രിസ്മസ് കേക്ക് വിതരണം നടത്തി.

    ഡോമ്പിവിലി ഈറ്റിലെ സാഗാവ് ജില്ലാ പരിഷത്ത് സ്കൂളിൽ നടന്ന ക്രിസ്തുമസ് സ്നേഹ സമ്മാന വിതരണം KCA ഡോമ്പിവിലി യൂണിറ്റ് പ്രസിഡന്റ് ആന്റണി ഫിലിപ്പ് ഉത്ഘാടനം ചെയ്‌തു. സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽ സിംഗാടെ സ്വാഗതം ആശംസിച്ചു.

    സ്കൂളിലെ അധ്യാപകരും, ജീവനക്കാരും, വിദ്യാർത്ഥികളും ചേർന്ന് കെ സി എ യുടെ ഈ ഉദ്യമത്തിന് വലിയ ആവേശത്തോടെയുള്ള സ്വീകരണമാണ് നൽകിയത്.

    കെ സി എ ഡോമ്പിവിലി വൈസ് പ്രസിഡന്റ് ഫിലിപ്പ് ചാക്കോ, സെക്രട്ടറി ഇമ്മാനുവൽ തോമസ്, ട്രഷറർ സി റ്റി മത്തായി മുൻ സെക്രട്ടറി കെ എസ് ജോസഫ്, KCA അംഗം ടോം ജോസഫ്, സെൻട്രൽ കൗൺസിൽ അംഗം ജോൺസൻ എബ്രഹാം, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയി മാത്യു നെല്ലൻ എന്നിവർ പങ്കെടുത്തു.

    ഡോമ്പിവലി മേഖലയിലെ പൊതു വിദ്യാഭ്യാസ രംഗത്തെ കൂടുതൽ സ്കൂളുകളിൽ വരും ദിവസങ്ങളിൽ ക്രിസ്തുമസ് സമ്മാന വിതരണം നടത്തുന്നതാണെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

    KCA ഡോമ്പിവിലി യൂണിറ്റ് മേഖലയിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്.

    Latest articles

    കൈരളി കോംപ്ലക്സിൽ വനിതാദിനാഘോഷം; സംഗീതസായാഹ്നം മാർച്ച് 8ന്

    സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കൈരളി കോംപ്ലക്സ് വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 8, ഞായറാഴ്ച വൈകിട്ട് 5.20 മുതൽ സംഗീത...

    ഡോംബിവ്‌ലി കേരളീയ സമാജം സാഹിത്യസായാഹ്നം മാർച്ച് 8ന്: ‘എൻ്റെ കഥകളും കാലവും’ സുരേഷ് വർമ്മയുടെ പ്രഭാഷണം

    ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാഹിത്യസായാഹ്നം മാർച്ച് 8, ഞായറാഴ്ച വൈകിട്ട് 4.30ന് സമാജം ഹാളിൽ നടക്കും. മുംബൈയുടെ...

    അമേരിക്കൻ ട്രാക്ക്

    Rajan Kinattinkara മാർച്ച് 2003, അന്ന് അമേരിക്കൻ പ്രസിഡൻ്റ് ബുഷ് ഇറാക്കിനെ ബോംബിട്ട് തകർത്തു, പ്രസിഡൻ്റിനെ തടവിലാക്കി വധശിക്ഷ നൽകി....

    മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി 178 കുടുംബങ്ങള്‍ക്ക് വീടിൻ്റെ താക്കോൽ കൈമാറി

    മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ഘട്ടമായി 178...
    spot_img

    More like this