HomeNewsസീവുഡ്സ് ശ്രീ ധർമ്മ ശാസ്താ–മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹവും മണ്ഡലകാല മഹോത്സവവും

സീവുഡ്സ് ശ്രീ ധർമ്മ ശാസ്താ–മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹവും മണ്ഡലകാല മഹോത്സവവും

Published on

സീവുഡ്സ് ശ്രീ ധർമ്മ ശാസ്താ–മഹാവിഷ്ണു ക്ഷേത്രത്തിൽ ഈ വർഷത്തെ സപ്താഹം ഡിസംബർ 12 മുതൽ ആരംഭിക്കുന്നു. നാരായണീയം പാരായണം, ഭജന, പ്രത്യേക പൂജകൾ, വിവിധ ധാർമിക ശുശ്രൂഷകൾ എന്നിവയോടുകൂടി 7 ദിവസം നീണ്ട സപ്താഹചര്യകൾ ഉണ്ടായിരിക്കും. ദിവസേന വിവിധ ഭക്തിസാന്ദ്ര പരിപാടികളിലൂടെ മണ്ഡലകാലത്തെ ഭക്തിസാന്ദ്രമാക്കി വൈവിധ്യമാർന്ന പരിപാടികളും സജ്ജമാക്കിയിട്ടുണ്ടെന്ന് മനോജ് കെ. സോമൻ അറിയിച്ചു.

തുടർന്ന്, 27-മത് മണ്ഡലകാല മഹോത്സവം ഡിസംബർ 20, 21 തീയതികളിലായി ആചരിക്കും. മണ്ഡലകാലത്തോടനുബന്ധിച്ചുള്ള വിവിധ പൂജകളും സാംസ്കാരിക പരിപാടികളും ഈ രണ്ട് ദിവസങ്ങളിലായി നടക്കും.

ഡിസംബർ 20-ന്, പ്രശസ്ത നർത്തകി അനുരാധ ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടി ഉത്സവത്തിന് സാംസ്കാരിക ഭംഗിയും കലാരൂപങ്ങളുടെ വൈവിധ്യവും പകർന്നാടും.

ഡിസംബർ 21-ന്, മണ്ഡലകാല മഹോൽസവത്തിന്റെ കേന്ദ്ര ആകർഷണമായ ഘോഷയാത്ര (രഥോത്സവം) വൈകിട്ട് 6 മണിക്ക് കരാവേ ഗണപതി ക്ഷേത്രത്തിൽ നിന്ന് ഭംഗിയേറിയ രീതിയിൽ ആരംഭിക്കും. പരമ്പരാഗത കേരളീയ ഉത്സവ വൈഭവത്തിന്റെ സമുച്ചയമായ ഈ ഘോഷയാത്രയിൽ പഞ്ചവാദ്യം, • ശിങ്കാരിമേളം, തെയ്യം താലപ്പൊലി, ദീപാലങ്കാരത്തോടെ അലങ്കരിച്ച രഥം, എന്നിവയുടെ അകമ്പടിയാണ് പ്രധാന ആകർഷണം. മണ്ഡലകാല മഹോൽസവത്തിന്റെ ആത്മീയ ഭംഗിയും ഭാവഗംഭീരതയും ഉയർത്തിപ്പിടിക്കുന്നതായിരിക്കും ഈ ഘോഷയാത്ര.

Latest articles

നോർക്ക കെയർ പ്രീമിയം വർധന: പ്രതിഷേധം ശക്തമാക്കാൻ മലയാളി സംഘടനകളുടെ നിർണായക യോഗം യോഗം നവംബർ 7ന് നെരൂളിൽ

മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാൻ നീക്കം; തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ സമാജം ഭാരവാഹികളുടെ യോഗം നവി മുംബൈ:...

കേരളീയ കലാപൈതൃകത്തിന് വർണാഭമായ വേദിയൊരുക്കി അംബർനാഥിൽ കേരളപ്പിറവി ആഘോഷം

19 മലയാളി സംഘടനകളുടെ സംഗമമായി FAMAയുടെ 'കേരളീയ മാമാങ്കം'; മൂന്ന് മണിക്കൂറോളം നീണ്ട കലാവിരുന്നിൽ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം...

ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് അകാലവിരാമം; റോഷന്റെ വിയോഗത്തിൽ നൊമ്പരമായി നവി മുംബൈ

24-ാം വയസ്സിൽ അപ്രതീക്ഷിത മരണം; വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും മലയാളി സമൂഹവും നവി മുംബൈ: ജീവിതം ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ടായിരുന്നു....

ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനത്തെക്കുറിച്ചുള്ള പുസ്തകം അസം ഗവർണർക്ക് കൈമാറി

ഗുവാഹത്തി | നവംബർ 4, 2026 ശ്രീനാരായണ ഗുരുവിന്റെ വിദ്യാഭ്യാസ ദർശനവും നൈപുണ്യ വികസന കാഴ്ചപ്പാടുകളും പ്രതിപാദിക്കുന്ന പുസ്തകം അസം...
spot_img

More like this