More
    HomeNewsനവി മുംബൈയിൽ മലയാളി ചേംബർ ബിസിനസ് ഫാമിലി മീറ്റ്; ഭാവി ദിശകളിൽ നിർണായക ചർച്ചകൾ

    നവി മുംബൈയിൽ മലയാളി ചേംബർ ബിസിനസ് ഫാമിലി മീറ്റ്; ഭാവി ദിശകളിൽ നിർണായക ചർച്ചകൾ

    Published on

    മലയാളി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എംസിഒസി) സംഘടിപ്പിച്ച ബിസിനസ് ഫാമിലി മീറ്റ് ഡിസംബർ 15ന് നവി മുംബൈ ശിക്കാര ഹോട്ടലിലെ റീഗൽ ഹാളിൽ നടന്നു. ചേംബർ അംഗങ്ങൾക്കൊപ്പം നിരവധി പ്രമുഖ മലയാളി ബിസിനസ് വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

    ചേംബറിന്റെ ഭാവി പ്രവർത്തനങ്ങൾ, ബിസിനസ് സമൂഹത്തിന്റെ ആവശ്യങ്ങൾ, സംഘടനയിൽ നിന്നുള്ള പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് അംഗങ്ങൾ വിലപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു. എംസിഒസി ബിസിനസ് സമൂഹത്തിനായി കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും സദസ്സിൽ ഉയർന്നു.

    ചേംബറിന്റെ ജനറൽ ഡയറക്ടർ ബാലസുബ്രഹ്മണ്യൻ, സംഘടനയുടെ ലക്ഷ്യങ്ങൾ, അടുത്ത വർഷത്തെ പ്രവർത്തന പദ്ധതി, ഇതുവരെ കൈവരിച്ച നേട്ടങ്ങൾ, മലയാളി ബിസിനസ് സമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു സംക്ഷിപ്ത അവതരണം നടത്തി.

    ബാബു ജോർജ്, ഡോ. പി.വി. മത്തായി, ജോൺ മാത്യു എന്നിവർ സംഘടനയുടെ വളർച്ചയ്ക്കാവശ്യമായ നിർണായക വിഷയങ്ങൾ ചൂണ്ടിക്കാട്ടി. ചടങ്ങിൽ മോഹൻ കണ്ടത്തിൽ സ്വാഗതം ആശംസിച്ചു. ട്രഷറർ കോമളൻ ഗംഗാധരൻ നന്ദി രേഖപ്പെടുത്തി.

    ബിസിനസ് ബന്ധങ്ങൾ ശക്തിപ്പെടുത്താനും മലയാളി സംരംഭകരെ ഒരുമിപ്പിക്കാനും ലക്ഷ്യമിട്ട ഈ ബിസിനസ് ഫാമിലി മീറ്റ്, എംസിഒസിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറയാകുമെന്ന് പങ്കെടുത്ത പ്രമുഖർ അഭിപ്രായപ്പെട്ടു.

    Latest articles

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...

    ജയരാജിന് വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും

    ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ കുറച്ചു...

    ശരൺകുമാർ ലിംബാളെയുടെ ‘വന്ദേ മാതരം’ മലയാള വിവർത്തനത്തിന്റെ കവർചിത്രം പ്രകാശനം ചെയ്തു

    പ്രശസ്ത മറാഠി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെയുടെ ശ്രദ്ധേയമായ നോവൽ ‘വന്ദേ മാതരം’ ഇനി മലയാളത്തിൽ വായിക്കാം. മാധ്യമ പ്രവർത്തകനും...
    spot_img

    More like this