More
    HomeNewsശിവഗിരി തീർത്ഥാടന പുരസ്‌കാരം; മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും

    ശിവഗിരി തീർത്ഥാടന പുരസ്‌കാരം; മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും

    Published on

    ശിവഗിരി: 93-ാമതു ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നൽകുന്ന ആദ്യ പുരസ്കാരം വിദ്യാഭ്യാസത്തിന് മികച്ച സേവനം ചെയ്യുന്ന പ്രസ്ഥാനത്തിന് നൽകുമെന്ന് തീർത്ഥാടന കമ്മറ്റി അറിയിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ദിവ്യാനുഗ്രഹത്തോടെ ആരംഭിച്ച ശിവഗിരി തീർത്ഥാടനം, വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, ആരോഗ്യം, സംഘടന, കൃഷി, കൈത്തൊഴിൽ, കച്ചവടം,ശാസ്ത്ര–സാങ്കേതികവിദ്യ എന്നീ എട്ട് മഹത്തായ ലക്ഷ്യങ്ങളെ (അഷ്ടലക്ഷ്യങ്ങൾ) ആധാരമാക്കി സമൂഹത്തിന്റെ ആത്മീയ–സാമൂഹിക ഉന്നമനത്തിനായി നിലനില്ക്കുന്നു.

    ഈ അഷ്ടലക്ഷ്യങ്ങളെ ജീവിതത്തിലും സമൂഹത്തിലും പ്രാവർത്തികമാക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് (SNDST) ഈ വർഷം മുതൽ “ശിവഗിരി തീർത്ഥാടന പുരസ്കാരം” എന്ന പേരിൽ വാർഷിക പുരസ്കാരം ഏർപ്പെടുത്തിയിരിക്കുകയാണ്.

    ശിവഗിരി തീർത്ഥാടനത്തിന്റെ പ്രഥമ വിഷയമായ “വിദ്യാഭ്യാസം” എന്ന ആശയത്തെ മുൻനിർത്തിയാണ് 2025 വർഷത്തേക്കുള്ള ആദ്യ ശിവഗിരി തീർത്ഥാടന പുരസ്കാരം നൽകുന്നത്. ഗുരുദേവന്റെ “വിദ്യകൊണ്ട് സ്വതന്ത്രരാകുക ” എന്ന ദർശനത്തെ ആധുനിക കാലഘട്ടത്തിൽ അതുല്യമായി പ്രാവർത്തികമാക്കുന്ന സ്ഥാപനത്തെയോ വ്യക്തിയേയോ ആദരിക്കുകയാണ് ഈ പുരസ്കാരത്തിന്റെ ലക്ഷ്യം.

    പുരസ്കാര നിർണ്ണയത്തിനായി രൂപീകരിച്ച ജൂറിയിൽ മുൻ കേരള ചീഫ് സെക്രട്ടറിയും പ്രശസ്ത സിവിൽ സർവന്റും അക്കാദമീഷ്യനുമായ ഡോ. കെ. ജയകുമാർ, അധ്യക്ഷനും കേരള അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയൻ IPS, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതിരാജ് എന്നിവർ അംഗങ്ങളാണ്.

    ശിവഗിരി തീർത്ഥാടന പുരസ്കാരം
    • ₹ 1,00,001/- (ഒരു ലക്ഷത്തി ഒരു രൂപ)
    • സ്മാരക ഫലകം
    • പ്രശസ്തിപത്രം എന്നിവയായിരിക്കും വിജയികൾക്ക് നൽകുന്നത്.

    പ്രസ്തുത പുരസ്കാരം 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ, 2025 ഡിസംബർ 31-ന്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നതാണ്.

    വരും വർഷങ്ങളിൽ, ശിവഗിരി തീർത്ഥാടനത്തിന്റെ മറ്റ് അഷ്ടലക്ഷ്യങ്ങളായ ശുചിത്വം, ഈശ്വരഭക്തി, ആരോഗ്യം, കൃഷി, വ്യാപാരം, സംഘടന, ശാസ്ത്ര–സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഗുരുദേവന്റെ സന്ദേശങ്ങൾ സമൂഹത്തിൽ ശക്തമായി പ്രചരിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരങ്ങളിലൂടെ ആദരിക്കുന്നതായിരിക്കുമെന്നും തീർത്ഥാടന കമ്മറ്റി അറിയിച്ചു.

    AMCHI MUMBAI, EVERY SATURDAY 4.30 P.M. IN KAIRALI NEWS

    Latest articles

    വസായ് ഈസ്റ്റ്‌ സമാജം സിൽവർ ജൂബിലി ആഘോഷം മാർച്ച്‌ 14ന്; സിനിമാ സീരിയൽ നടൻ കിഷോർ മുഖ്യാതിഥി

    വസായ് ഈസ്റ്റ്‌ സമാജത്തിന്റെ ഇരുപത്തി അഞ്ചാമത് വാർഷിക ആഘോഷം, എവർ ഷൈൻ സിറ്റിയിലുള്ള സെന്റ് തോമസ് കാതലിക് ചർച്ച്‌...

    ലക്ഷ്മിനാരായണൻ യാത്രയായി; വിട പറയുന്നത് നിസ്വാർത്ഥനായ സാമൂഹിക പ്രവർത്തകൻ

    മുളുണ്ട് കേരള സമാജത്തിന്റെ സജീവ പ്രവർത്തകനും പേട്രെണും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന സി. കെ. ലക്ഷ്മിനാരായണൻ അന്തരിച്ചു. ചൊവ്വാഴ്ച മാർച്ച്‌...

    കേരള സംസ്ഥാന വികസനം ; മുംബൈയിൽ ചർച്ചയ്ക്ക് വേദിയൊരുക്കി മലയാള ഭാഷാ പ്രചാരണ സംഘം

    കേരള സംസ്ഥാന വികസനം എന്ന വിഷയത്തിൽ മുംബൈയിലെ രാഷ്‌ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംവദിക്കുന്നു. ജന്മനാടിന്റെ വികസനത്തെ...

    മുംബൈയിൽ അലഞ്ഞു തിരിഞ്ഞ മലയാളി യുവാവിന് വഴികാട്ടിയായി മനുഷ്യസ്നേഹം

    മുംബൈയിലെ ബദ്ലാപൂർ റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ നവംബറിലാണ് അവശ നിലയിൽ അർദ്ധനഗ്നനായ മലയാളി യുവാവിനെ കണ്ടെത്തിയത്. മാനസികമായി തളർന്ന...
    spot_img

    More like this