HomeNewsമുംബൈയിൽ കാൽനൂറ്റാണ്ട് പിന്നിട്ട് അഗ്നി ആയുർവേദിക് വില്ലേജ്; ചികിത്സയിൽ നിന്ന് ജീവിതത്തിലേക്കൊരു ആയുർവേദ യാത്ര

മുംബൈയിൽ കാൽനൂറ്റാണ്ട് പിന്നിട്ട് അഗ്നി ആയുർവേദിക് വില്ലേജ്; ചികിത്സയിൽ നിന്ന് ജീവിതത്തിലേക്കൊരു ആയുർവേദ യാത്ര

Published on

ആയുർവേദ ചികിത്സയിലും സേവനത്തിലും കാൽനൂറ്റാണ്ട് പിന്നിട്ട് അഗ്നി ആയുർവേദിക് വില്ലേജ്. മൊർബെ–പൻവേലിലെ അഗ്നി ആയുർവേദിക് വില്ലേജിൽ 25-ാം വാർഷികം ആഘോഷിച്ചു.

ആയുർവേദത്തിന്റെ ആത്മാവും സാരവും കൈവിടാതെ, ചികിത്സയെ ജീവിതശൈലിയാക്കി മാറ്റിയ അഗ്നി ആയുർവേദിക് വില്ലേജ് 25 വർഷം പൂർത്തിയാക്കി. ഒരു ചെറിയ ആയുർവേദ സ്റ്റോറും പത്ത് കിടക്കകളുള്ള ചികിത്സാകേന്ദ്രവുമായി ആരംഭിച്ച ഈ സംരംഭം ഇന്ന് ഇന്ത്യയിലെ മികച്ച ആയുർവേദ ചികിത്സാ കേന്ദ്രങ്ങളിലൊന്നായി വളർന്നു.

പൂർവകർമ്മം, പ്രധാനകർമ്മം, പശ്ചാത്കർമ്മം എന്നിവ ഉൾക്കൊള്ളുന്ന പഞ്ചകർമ്മ ചികിത്സകൾക്ക് പുറമേ, കേരള ആയുർവേദ ചികിത്സകളായ പിഴിച്ചിൽ, നവരക്കിഴി, ശിരോധാര, ശിരോവസ്തി എന്നിവയിലൂടെയും അഗ്നി ആയുർവേദിക് വില്ലേജ് ശ്രദ്ധേയമാണ്.

ചികിത്സയല്ല, ജീവിതശൈലിയാണ് ആയുർവേദം

നാഡീ, അസ്ഥി–സന്ധി, ശ്വാസകോശ, ഹൃദ്രോഗ, മൂത്രജനന, ഗൈനക്കോളജി, വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സകളും ആരോഗ്യ–പുനരുജ്ജീവന പാക്കേജുകളും ഇവിടെ ലഭ്യമാണ്.

ചികിത്സയ്‌ക്കൊപ്പം മനസിനും ശരീരത്തിനും ആത്മാവിനും ആശ്വാസം നൽകുന്ന പ്രകൃതിസൗന്ദര്യമാണ് അഗ്നിയുടെ പ്രത്യേകത. കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും സത്യനിഷ്ഠ, കരുണ, സമർപ്പണം എന്ന മൂല്യങ്ങൾ മാറ്റമില്ലാതെ തുടരുന്നതായി അഗ്നി കുടുംബം വ്യക്തമാക്കി.

ഈ 25-ാം വാർഷികം ഒരു ആഘോഷമാത്രമല്ല, ഈ യാത്ര സാധ്യമാക്കിയ കൈകൾക്കും ഹൃദയങ്ങൾക്കും ആത്മാക്കൾക്കും സമർപ്പിക്കുന്ന കൃതജ്ഞതാ സംഗമമാണെന്ന് അഗ്നി ആരോഗ്യയുടെ സ്ഥാപക ഡയറക്ടർ ഡോ. ഭവ്യാ ഭൂപേഷ്‌ബാബു പറയുന്നു.

Agni Ayurvedic Village, Morbe Village, Panvel Taluka, Off Panvel – Matheran Road

Latest articles

കേരളീയ സംസ്കാരവും രുചിഭേദങ്ങളും ഗൃഹാതുരത പകർന്നാടുന്നതാണെന്ന് എം എൽ എ മിഹിർ കൊട്ടേച്ച

മുത്തച്ഛന്റെ കാലം മുതൽ കേരളവുമായി അടുത്ത ബന്ധമുണ്ടെന്നും താൻ ജനിച്ചത് കേരളത്തിലാണെന്നും ഓർമ്മകൾ പങ്ക് വച്ച മുളുണ്ട് എം...

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...
spot_img

More like this