HomeNewsമറാഠി–മലയാളി എത്തിനിക് ഫെസ്റ്റിവൽ സീസൺ 7 നു വർളി നെഹ്‌റു സയൻസ് സെന്ററിൽ വർണ്ണാഭമായ തുടക്കം.

മറാഠി–മലയാളി എത്തിനിക് ഫെസ്റ്റിവൽ സീസൺ 7 നു വർളി നെഹ്‌റു സയൻസ് സെന്ററിൽ വർണ്ണാഭമായ തുടക്കം.

Published on

മറാഠി–മലയാളി എത്നിക് ഫെസ്റ്റിവലിന്റെ ഏഴാം സീസൺ ഫെബ്രുവരി 20 വെള്ളിയാഴ്ച ആരംഭിച്ചു.

ഫെബ്രുവരി 20, 21, 22 തീയതികളിലായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ വർളിയിൽ, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു സയൻസ് സെന്ററിലാണ് നടക്കുന്നത്.

ഇന്ന് നടന്ന ചിത്രരചനാ മത്സരത്തിൽ 43 സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.

നാളെ ശനിയാഴ്ച ദേശ ഭക്തി ഗാനം, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.

ഉച്ചകഴിഞ്ഞു 4 മണിക്ക് കവി സമ്മേളനത്തിൽ അൻപതിലതികം മറാത്തി മലയാളി കവികൾ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ മുംബൈ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. രവീന്ദ്ര കുൽക്കർണി മുഖ്യാഥിതിയായിരിക്കും.

22 ഞായറാഴ്ച മലയാളികളുടെ പരമ്പരാഗത നൃത്തരൂപമായ മോഹിനിയാട്ടം, ഭാരതനാട്യം, മറാത്തി നൃത്തരൂപങ്ങളായ ലാവണി, കോളി എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. വൈകിട്ട് ആറരയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

തെരഞ്ഞെടുക്കപ്പെട്ട കലാകാരികൾ അവതരിപ്പിക്കുന്ന ലാവണി, കോളി ഡാൻസ്, മംഗള ഗൗരി തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും, മോഹിനിയാട്ടം, മാർഗംകളി, നാടോടിനൃത്തങ്ങൾ തുടങ്ങിയ കേരളീയ കലാരൂപങ്ങളും എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ എട്ടു മണി വരെ അരങ്ങേറുമെന്ന് പ്രോഗ്രാം ഡയറക്ടർ ജോജോ തോമസ് അറിയിച്ചു.

വിവരങ്ങൾക്ക്
9920442272/9821589956

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 14, 2026 | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണം

എൻ.എം.സി.എ. സംഘടിപ്പിച്ച നോർക്ക-റൂട്ട്സ് ഓൺലൈൻ സെമിനാറിൽ ആവശ്യം ശക്തമായി നാസിക്: 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ്...

നോർക്ക ഇൻഷുറൻസ്, പ്രവാസി ക്ഷേമനിധി പെൻഷൻ: മഹാരാഷ്ട്രയിലെ പ്രവാസികളുടെ പരാതികൾ തേടി ഫെയ്മ വെൽഫെയർ സെൽ

മുംബൈ: കേരള സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന നോർക്ക ഇൻഷുറൻസ് പദ്ധതി, കേരള പ്രവാസി കേരളീയ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ...

ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം സെപ്റ്റംബർ 6ന്

മുംബൈ: ജോഗേശ്വരി ഈസ്റ്റ് മലയാളി വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 10...

തനിമ “പ്രവാസി മലയാളിരത്ന പുരസ്കാരം” ഒക്ടോബർ 4-ന്; സിനിമാ-സീരിയൽ താരം ഷാലു കുര്യൻ പങ്കെടുക്കും

മുംബൈ, ഓഗസ്റ്റ് 24: മഹാരാഷ്ട്രയുടെ മണ്ണിൽ മലയാളത്തിന്റെ അഭിമാനമുദ്ര പതിപ്പിച്ച് കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന,...
spot_img

More like this