More
    HomeNewsഡോംബിവിലിയിൽ ‘വജ്രപ്രഭ’ മഹോത്സവം; കേരളീയ സമാജം പ്ലാറ്റിനം ജൂബിലി നിറവിൽ

    ഡോംബിവിലിയിൽ ‘വജ്രപ്രഭ’ മഹോത്സവം; കേരളീയ സമാജം പ്ലാറ്റിനം ജൂബിലി നിറവിൽ

    Published on

    ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനമായ “വജ്രപ്രഭ” മഹോത്സവം ഇന്നും നാളെയുമായി നടക്കും. താനെ ജില്ലയിലെ ഡോംബിവിലി ഈസ്റ്റിലെ MIDC ഗ്രൗണ്ടിലാണ് രണ്ട് ദിവസം നീളുന്ന വിപുലമായ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

    ഡോംബിവിലിയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യവും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്നതിനായാണ് “വജ്രപ്രഭ” എന്ന പേരിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സമൂഹാംഗങ്ങൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് പങ്കുചേരാവുന്ന വിവിധ സാംസ്‌കാരിക, കലാപരിപാടികളാണ് പ്രധാന ആകർഷണം.

    സാംസ്‌കാരിക പരിപാടികൾക്ക് തുടക്കം

    ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ പരിപാടികൾക്ക് തുടക്കമാകും. ചടങ്ങിൽ സമാജത്തിന്റെ മുൻ ഭാരവാഹികളെ ആദരിക്കും. തുടർന്ന് നൃത്ത-സംഗീത സന്ധ്യ, ആയോധന കലകളുടെ അവതരണം, ഫ്യൂഷൻ സ്റ്റേഷൻ എന്നിവ അരങ്ങേറും.

    ചലച്ചിത്ര നടൻ അശോകൻ മുഖ്യാതിഥി; മ്യൂസിക്കൽ കോമഡി നൈറ്റ്

    ഫെബ്രുവരി 22 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ചലച്ചിത്ര നടൻ അശോകൻ മുഖ്യാതിഥിയായിരിക്കും. ശ്രീകാന്ത് ഷിൻഡെ എം.പി., രവീന്ദ്ര ചവാൻ, രാജേഷ് മോറെ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തുടർന്ന് അൻവർ സാദത്ത് നയിക്കുന്ന മ്യൂസിക്കൽ കോമഡി നൈറ്റ് അരങ്ങേറും.

    പ്രദർശനങ്ങളും ഭക്ഷ്യമേളയും

    പരിപാടിയുടെ ഭാഗമായി വിവിധ ഉൽപ്പന്ന പ്രദർശനങ്ങളും കേരളീയ ഭക്ഷ്യ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഡോംബിവിലിയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പൈതൃകവും പുതുതലമുറയിലേക്ക് പകരുന്ന വേദിയായാണ് “വജ്രപ്രഭ” മഹോത്സവം മാറുന്നതെന്ന് സംഘാടകർ അറിയിച്ചു.

    പ്രസിഡന്റ് ഇ പി വാസു, ചെയർമാൻ വർഗ്ഗീസ് ഡാനിയൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ നായർ, വൈസ് ചെയർമാൻ രാജീവ് കുമാർ, ഫിനാൻസ് സെക്രട്ടറി ബിനോയ് തോമസ്, എഡ്യൂക്കേഷൻ സെക്രട്ടറി ഡോ. ഭാസ്കരൻ കെ എം, കലാവിഭാഗം സെക്രട്ടറി സുരേഷ്ബാബു കെ കെ , ട്രഷറർ മനോജ് കുമാർ വി ബി എന്നിവരടങ്ങുന്നതാണ് നിലവിലെ ഭരണസമിതി

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ...
    spot_img

    More like this