More
    HomeNewsസേവനത്തിന്റെ പുതുയുഗത്തിലേക്ക് വേൾഡ് മലയാളി കൗൺസിൽ; ‘ആർദ്രം 2026’ ഫെബ്രുവരി 25ന് അനന്തപുരിയിൽ

    സേവനത്തിന്റെ പുതുയുഗത്തിലേക്ക് വേൾഡ് മലയാളി കൗൺസിൽ; ‘ആർദ്രം 2026’ ഫെബ്രുവരി 25ന് അനന്തപുരിയിൽ

    Published on

    മുപ്പത് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യം പിന്നിട്ട് World Malayali Council (WMC) സേവനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പുതിയ ദിശയിലേക്ക് കടക്കുന്നു. ഗ്ലോബൽ പ്രസിഡന്റ് Dr. Babu Stephen, ഗ്ലോബൽ ചെയർമാൻ Thomas Mottakkal എന്നിവരുടെ നേതൃത്വത്തിലും ലോകമെമ്പാടുമുള്ള റീജിയണൽ, പ്രൊവിൻസ് നേതാക്കളുടെ കൂട്ടായ പരിശ്രമത്തിലുമാണ് സംഘടനയുടെ പുതിയ യുഗത്തിന് തുടക്കമാകുന്നത്.

    നേതൃമാറ്റം മാത്രമല്ല, വ്യക്തമായ വിഷൻ, മിഷൻ, മൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്തം എന്നിവയെ ആധാരമാക്കി മനുഷ്യസേവനമാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് നേതൃത്വം വ്യക്തമാക്കി. രാഷ്ട്രീയവും മതവും അതിരുകളും അതിജീവിച്ച് സേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ലോക മലയാളി സമൂഹത്തിന് പുതിയ ദിശയും ശക്തിയും നൽകുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം.

    ഈ പുതിയ ദൗത്യത്തിന്റെ ഭാഗമായി ‘ആർദ്രം 2026 – സേവനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മഹോത്സവം’ ഫെബ്രുവരി 25ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കും. ലോകമെമ്പാടുമുള്ള പ്രവർത്തകരെയും സമൂഹാംഗങ്ങളെയും ഒരുമിപ്പിക്കുന്ന വേദിയായിരിക്കും പരിപാടിയെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) James Koodal അറിയിച്ചു.

    സേവനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ മുൻനിർത്തി ലോക മലയാളി സമൂഹത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്നും വിപുലീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 21, 2026 | 4.30 P.M.

    Latest articles

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ...
    spot_img

    More like this