More
    HomeNewsഅംബർനാഥിൽ 16-ാമത് ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന്

    അംബർനാഥിൽ 16-ാമത് ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന്

    Published on

    അംബർനാഥ്: SNDP യോഗം ബ്രാഞ്ച് No. 3862ന്റെ ആഭിമുഖ്യത്തിൽ 16-ാമത് ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് ഭക്തിനിർഭരമായി നടക്കും. വനിതാ സംഘം യൂണിറ്റ്, യൂത്ത് മൂവ്മെന്റ് യൂണിറ്റ്, സഹകരണത്തോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നത്.

    ചിഞ്ച്പഡ, അംബർനാഥ് വെസ്റ്റ് ഫയർ ബ്രിഗേഡിന് സമീപമുള്ള തുറസ്സായ മൈതാനത്താണ് പൊങ്കാല ചടങ്ങുകൾ നടക്കുക. രാവിലെ 9.45-ന് പണ്ടാര അടുപ്പിൽ അഗ്‌നിപ്രജ്വലനം നടത്തി പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ചടങ്ങിൽ ബ്രഹ്മശ്രീ കൃഷ്ണാനന്ദ സരസ്വതി (ശ്രീരാമദാസ് ആശ്രമം, ബദ്ലാപൂർ) ദീപം തെളിയിക്കും.

    വിപുലമായ ചടങ്ങുകൾ

    മാർച്ച് 2-ന് മഹാഗണപതി ഹോമം, മഹാഗുരുപൂജ, ദേവിയുടെ തിരുവിഗ്രഹ ഘോഷയാത്ര, മഹാഭഗവതി സേവ, മഹാരതി എന്നിവ നടക്കും. മാർച്ച് 3-ന് നിർമാല്യം, അഭിഷേകം, ചെണ്ടമേളം, പൊങ്കാല സമർപ്പണം, അന്നദാനം എന്നിവയോടെയാണ് മഹോത്സവം സമാപിക്കുക.

    സ്ത്രീകളുടെ ഐക്യത്തിന്റെ പ്രതീകം

    ആറ്റുകാൽ അമ്മയ്ക്ക് സമർപ്പിക്കുന്ന പൊങ്കാല ദ്രാവിഡ സംസ്കാരത്തിന്റെ മഹത്തായ ആചാരമായി കണക്കാക്കപ്പെടുന്നു. ജാതിമതഭേദമന്യേ സ്ത്രീകളെ ഒരുമിപ്പിക്കുന്ന ആത്മീയ സംഗമമാണ് പൊങ്കാല മഹോത്സവം. കഴിഞ്ഞ പതിനഞ്ച് വർഷമായി അംബർനാഥിൽ ഭക്തിനിർഭരമായി പൊങ്കാല നടത്തിവരികയാണെന്നും സംഘാടകർ അറിയിച്ചു. മാർച്ച് 3 അവുധി ദിവസമായതിനാൽ ഇക്കുറി കൂടുതൽ പേർക്ക് പൊങ്കാല സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.

    പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീകൾ കോട്ടൺ വസ്ത്രം/സാരി ധരിക്കണമെന്ന് സംഘാടകർ നിർദ്ദേശിച്ചിട്ടുണ്ട്. മഹാഗണപതി ഹോമം, മഹാഭഗവതി സേവ എന്നിവയ്ക്കായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

    ഭക്തജനങ്ങളുടെ സഹകരണത്തോടെ ഇത്തവണയും പൊങ്കാല മഹോത്സവം ഭംഗിയായി സംഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കമ്മിറ്റി ഭാരവാഹികൾ.

    കൂടുതൽ വിവരങ്ങൾക്ക് 9850389855 / 7507215999 / 9869013615

    Venu : Fire brigade Ground, Chinchpapda, Ambernath West
    Date : 3rd March 2026

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ...
    spot_img

    More like this