More
    HomeNewsകാരുണ്യത്തിന്റെ കരങ്ങൾ നീട്ടി മാർത്തോമ്മാ സഭ: പൻവേലിൽ ഹോസ്പീസ് സെന്ററിന് ശിലാസ്ഥാപനം

    കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി മാർത്തോമ്മാ സഭ: പൻവേലിൽ ഹോസ്പീസ് സെന്ററിന് ശിലാസ്ഥാപനം

    Published on

    മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനം പൻവേലിൽ നിർമ്മിക്കുന്ന ഹോസ്പീസ് സെന്ററിന് ശിലാസ്ഥാപനം നടത്തി. ഗുരുതര രോഗബാധിതർക്കായി കാരുണ്യസ്പർശമാകാൻ ലക്ഷ്യമിട്ടുള്ള ഈ സംരംഭം ടാറ്റാ മെമ്മോറിയൽ സെന്ററിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

    “നമ്മൾ അടുത്തുള്ള വ്യക്തിയെ മനസ്സിലാക്കുമ്പോഴാണ് നമ്മളെ നമ്മൾ മനസ്സിലാകുന്നത്” — ഈ സന്ദേശവുമായി മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ Theodosius Mar Thoma പൻവേലിൽ ഹോസ്പീസ് സെന്ററിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.

    Mar Thoma Syrian Church മുംബൈ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ, Tata Memorial Centreയുടെ സഹായത്തോടെ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിരാലംബർക്ക് ആശ്വാസവും പരിചരണവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്.

    ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അധ്യക്ഷപ്രസംഗത്തിൽ, “രോഗശയ്യയിൽ കിടക്കുന്നവരിൽ ക്രിസ്തുവിന്റെ സാന്നിധ്യം കാണാൻ കഴിയുന്നില്ലെങ്കിൽ വിശുദ്ധ കുർബാനയിൽ അതിനെ കാണാൻ കഴിയില്ല” എന്ന് ഓർമ്മിപ്പിച്ചു.

    Advanced Centre for Treatment Research and Education in Cancer ഡയറക്ടർ ഡോ. പങ്കജ് ചതുർവേദി ഉൾപ്പെടെ സഭാ-ഭദ്രാസന പ്രതിനിധികളും വിശ്വാസ സമൂഹവും ചടങ്ങിൽ പങ്കെടുത്തു.

    ഇതിനോടൊപ്പം, ലോണാവാല കംഷേതിലുള്ള മാർത്തോമ്മാ ക്യാമ്പ് സെന്ററിന്റെ വിപുലീകരണ പദ്ധതിയിലുളള പുതിയ കെട്ടിടത്തിന്റെയും ശിലാസ്ഥാപനം നടന്നു. അൻപതിലധികം മുറികളും സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ഈ കേന്ദ്രം മുംബൈ, പൂനെ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ക്യാമ്പുകളും ആത്മീയ പരിപാടികളും സംഘടിപ്പിക്കാൻ സഹായകരമാകും.

    കാരുണ്യവും സേവനവും കൈകോർക്കുന്ന ഈ സംരംഭം, സമൂഹത്തിനുള്ള പ്രത്യാശയുടെ പുതിയ അദ്ധ്യായമായി മാറുകയാണ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...

    ആദർശ വിദ്യാലയ പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു

    മുംബൈ: ആദർശ വിദ്യാലയത്തിന്റെ 1977 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വിഷു ആഘോഷം സൗഹൃദവും ഓർമ്മകളും നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷത്തിൽ...

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ...

    അക്കാദമിക് മികവിൽ വീണ്ടും ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂൾ

    ഡോംബിവിലിയിലെ ഹോളി ഏയ്ഞ്ചൽസ് സ്കൂൾ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ഫലത്തിൽ തുടർച്ചയായി ഇരുപതാം...
    spot_img

    More like this