മുംബൈ: മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ദഹിസർ മലയാളി സമാജം (രജി.), “മൺസൂൺ ഹെൽത്ത് അവയർനസ് സെമിനാർ” സംഘടിപ്പിക്കുന്നു.
“ആയുർവേദിക് പ്രിവന്റീവ് കെയർ” എന്ന വിഷയത്തിൽ പ്രശസ്ത ആയുർവേദ വിദഗ്ധ ഡോ. കീർത്തന മധുസൂദനൻ (BAMS, MD (Ayu), CSM, ICH, Reiki Master) ക്ലാസ്സ് നയിക്കും. പ്രഭാഷണത്തോടൊപ്പം പങ്കെടുക്കുന്നവർക്ക് സംശയനിവാരണത്തിനായി ചോദ്യോത്തര സെഷനും ഉണ്ടായിരിക്കുന്നതാണ്.
സെമിനാർ 2026 ജൂലൈ 19-ന് (ഞായറാഴ്ച) ദഹിസർ ( ഈസ്റ്റ്), സി.എസ്. റോഡ് നമ്പർ 2, ആനന്ദ് നഗറിലുള്ള ലെക്സിക്കൺ ഗ്ലോബൽ സ്കൂൾ (മാതൃച്ഛായ) ഓഡിറ്റോറിയത്തിൽ നടക്കും.
മഴക്കാലത്ത് ആരോഗ്യസംരക്ഷണം, രോഗപ്രതിരോധശേഷി വർധിപ്പിക്കൽ, കാലാവസ്ഥാനുസൃതമായ ഭക്ഷണക്രമവും ജീവിതശൈലിയും, ആയുർവേദ പ്രതിരോധ മാർഗങ്ങളും സംബന്ധിച്ച് പ്രായോഗികമായ അറിവുകൾ ഈ സെമിനാറിലൂടെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും: 93212 19374
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
