More
    Homeദൈനംദിന ജീവിതത്തിൽ അഭിനന്ദനത്തിന്റെ പ്രാധാന്യം: ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി സെമിനാർ 19ന്

    ദൈനംദിന ജീവിതത്തിൽ അഭിനന്ദനത്തിന്റെ പ്രാധാന്യം: ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി സെമിനാർ 19ന്

    Published on

    മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ അമരാവതി സോണിന്റെ നേതൃത്വത്തിൽ “ദൈനംദിന ജീവിതത്തിൽ അഭിനന്ദനത്തിന്റെ (Appreciation) പ്രാധാന്യം” എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ജൂലൈ 19-ന് ഞായറാഴ്ച രാത്രി 8 മുതൽ 9 വരെയാണ് പരിപാടി.

    കൊച്ചി അമൃത ഹോസ്പിറ്റലിലെ ഹോം ഹെൽത്ത് കെയർ വിഭാഗം ക്ലിനിക്കൽ മേധാവിയും പ്രശസ്ത ശിശുവികസന വിദഗ്ധയുമായ ഡോ. എസ്. ഗിരിജ മുഖ്യപ്രഭാഷണം നടത്തും. ബിഹേവിയർ സയൻസ്, സൈക്കോളജി, ട്രാൻസാക്ഷണൽ അനാലിസിസ്, അഡോളസെന്റ് ഹെൽത്ത് ബിഹേവിയർ തുടങ്ങിയ മേഖലകളിൽ ദീർഘകാല പഠനവും പ്രവർത്തനപരിചയവുമുള്ള അവർ, കുടുംബജീവിതം, തൊഴിൽ, സാമൂഹികബന്ധങ്ങൾ, മാനസികാരോഗ്യം എന്നിവയിൽ അഭിനന്ദനവും അംഗീകാരവും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിക്കും.

    സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന ‘ചൈൽഡ്’ (CHILD) എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും പ്രോജക്ട് ഡയറക്ടറുമാണ് ഡോ. ഗിരിജ. എൻ.എൽ.പി ട്രെയിനറായും ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് രംഗത്തും അവർ സജീവമാണ്.

    ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ചെയർപേഴ്സൺ വിനീത പിള്ള, കൺവീനർ ബോബി സുലക്ഷണ, വൈസ് പ്രസിഡൻറ് അനു ബി. നായർ, ജോയിന്റ് സെക്രട്ടറി സുമി ജെൻട്രി എന്നിവർ പരിപാടിയിൽ വനിതാ വേദി പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബിജി ഷാജി (8547334852) എന്ന നമ്പറിൽ ബന്ധപ്പെടാം.

    വനിതാ വേദിയുടെ അടുത്ത സെമിനാർ മറാത്ത്‌വാഡ സോണിന്റെ നേതൃത്വത്തിൽ ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പതിനഞ്ചാം മലയാളോത്സവം – ഗ്രാന്‍ഡ്‌ ഫിനാലെ ഡിസംബർ 27 ന്

    ‘മുംബൈ മലയാളികളുടെ സര്‍ഗ്ഗോത്സവം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളോത്സവത്തിന്‍റെ പതിനഞ്ചാം പതിപ്പാണ്‌ ഈ വര്‍ഷം അരങ്ങേറുന്നത്. പതിനഞ്ചാം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള...

    ദഹിസർ മലയാളി സമാജം സംഘടിപ്പിക്കുന്ന മൺസൂൺ ആരോഗ്യ ബോധവത്കരണ സെമിനാർ

    മുംബൈ: മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ദഹിസർ മലയാളി സമാജം (രജി.), "മൺസൂൺ ഹെൽത്ത്...

    മഹാരാഷ്ട്രയിൽ കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ നിർമ്മിച്ച് വിപണിയിലെത്തിച്ച സംഘം പിടിയിൽ

    മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ...

    സമ്പൂർണ രാമായണ പാരായണം

    രാമായണ മാസത്തോടനുബന്ധിച്ച്, ഡോമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സമ്പൂർണ രാമായണ പാരായണം ഓഗസ്റ്റ് 2, 2026 (ഞായറാഴ്ച),...
    spot_img

    More like this